Get Updates
Get notified of breaking news, exclusive insights, and must-see stories!

'സജി ചെറിയാന് നൂറ് ചുവപ്പിന്‍ അഭിവാദ്യങ്ങള്‍'; മുദ്രാവാക്യം വിളിച്ച് ചെങ്ങന്നൂരില്‍ വന്‍ സ്വീകരണം

ആലപ്പുഴ: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന് ജന്മനാട്ടില്‍ വന്‍ സ്വീകരണം. ചെങ്ങന്നൂരിലെ വീട്ടിലേക്ക് സജി ചെറിയാന്‍ എത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

നാട്ടിലെത്തിയ സജി ചെറിയാന് 100 ഓളം സി പി എം പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന് മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാട് ഉയര്‍ത്തിപ്പിടിച്ചുള്ള രാജിയാണിത് . അതിനെ കുറിച്ച് നിയമസഭയില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാ സഖാക്കളും കാണിക്കുന്ന സ്‌നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും നന്ദി പറയുന്നു. തുടര്‍ന്നും ഈ ജനങ്ങളോടൊപ്പം നാട്ടില്‍ സി പി എമ്മിന്റെ ഒരു സാധാരണ പ്രവര്‍ത്തകനായും അതിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച് പ്രവര്‍ത്തിക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

saji

അതേസമയം, രാജിവച്ചെത്തിയ സജി ചെറിയാറിന് ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണം ഒരുക്കാനായിരുന്നു പദ്ധതിയിട്ടത്. ഇരുചക്ര വാഹന റാലിയോട് കൂടി അദ്ദേഹത്തെ ജംഗ്ഷനില്‍ നിന്നും സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അത് പിന്നീട് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അത്തരം പരിപാടി സംഘടിപ്പിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് ഒഴിവാക്കിയത് .

എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം . സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മറ്റൊരു ദിവസം സ്വീകരണം നടത്തുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഭരണഘടയ്‌ക്കെതിരായ വിമര്‍ശത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജിവച്ചത് .

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് നമ്മള്‍ എല്ലാവരും പറയും എന്നും എന്നാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് എന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭരണഘടന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതി വെച്ചു എന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു .

എന്നാല്‍ ഭരണഘടയെ കുറിച്ച് സംസാരിച്ചത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നാണ് സജി ചെറിയാന്‍ ആദ്യം നല്‍കിയ വിശദീകരണം. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ് .

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല . രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല എന്നാണ് സജി ചെറിയാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ നല്‍കിയ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+