സിപിഎമ്മുകാരന് വീട്, കെസി വേണുഗോപാലിനെ അഭിനന്ദിച്ച് ആലപ്പി അഷ്‌റഫ്, ഇത് നന്മയല്ലങ്കിൽ പിന്നെ മറ്റെന്താണ്?
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ അഭിനന്ദിച്ച് സിനിമാ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സിപിഎം പ്രവര്‍ത്തകന് വീട് നിര്‍മ്മിച്ച് കൊടുത്ത സംഭവത്തിലാണ് കെസി വേണുഗോപാലിനെ പ്രശംസിച്ച് ആലപ്പി അഷ്‌റഫ് രംഗത്ത് വന്നിരിക്കുന്നത്. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശിയായ ഉത്തമനാണ് കെസി വേണുഗോപാലിന്റെ സഹായത്താല്‍ വീട് ലഭിച്ചത്. ഇദ്ദേഹം അംഗപരിമിതന്‍ കൂടിയാണ്. തകര്‍ന്ന് വീഴാറായ വീട്ടില്‍ ആയിരുന്നു ഉത്തമന്‍ താമസിച്ചിരുന്നത്. പള്ളാത്തുരുത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ഉത്തമന്റെ കഷ്ടപ്പാട് കേട്ടറിഞ്ഞ കെസി വേണുഗോപാല്‍ ഇടപെട്ട് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.
നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം നോക്കാതെ തന്നെ പിന്തുണ നൽകണമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. സിപിഎമ്മുകാരന് കോൺഗ്രസ് നേതാവ് വീട് വെച്ച് നൽകുന്നത് നന്മ അല്ലാതെ മറ്റെന്താണ് എന്ന് ആലപ്പി അഷ്റഫ് ചോദിക്കുന്നു. സിപിഎമ്മുകാരൻ കോൺഗ്രസുകാരന് വീട് വെച്ച് നൽകിയാൽ അതും നന്മ തന്നെ ആണെന്നും ആലപ്പി അഷ്റഫ് അഭിപ്രായപ്പെട്ടു.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

ആലപ്പി അഷ്റഫിന്റെ വാക്കുകൾ: '' നന്മ ചെയ്യാൻ രാഷ്ട്രീയം ഒരു പ്രതിബന്ധമേ അല്ല. നന്മ പുലരണമെങ്കിൽ... നല്ല പ്രവത്തികൾ ചെയ്യുന്നവർക്ക് രാഷ്ട്രീയം നോക്കാതെ നാം പിൻതുണ നല്കുക തന്നെ വേണം. സിപിഎം അനുഭാവിയായ ആലപ്പുഴക്കാരന് കെ.സി വേണുഗോപാൽ എംപി വീട് വെച്ചുനൽകിയ വാർത്തയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ലഭിച്ചത് ഒരു CPM കാരന് നല്കിയതാവട്ടെ ഒരു കോൺഗ്രസ്സ് നേതാവും. ഇത് നന്മയല്ലങ്കിൽ പിന്നെ മറ്റെന്താണ്. ഇത് മറിച്ചാണ് സംഭിച്ചതെങ്കിലും അത് നന്മ തന്നെയാണ്.
അടിമുടി രാഷട്രീയത്തിൽ മുങ്ങി താഴ്ന്ന കൊച്ചുകേരളത്തിന് ഇനി ഉചിതം ഇത്തരം മാതൃകകൾ തന്നെയാണ്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാഗം ആയിട്ടും, പതിറ്റാണ്ടുകൾ താൻ ചവിട്ടി നിന്ന ആലപ്പുഴയിലെ മണ്ണിനോടുള്ള ആത്മബന്ധമാകാം KC യെ ഈ നന്മക്ക് പ്രേരിപ്പിച്ചത്. നന്മയുടെ ഈ യാത്രയെ രാഷ്ട്രീയത്തിൻ്റെ പേരിൽ നമുക്ക് തടയാതിരിക്കാം. ആലപ്പുഴ പള്ളാത്തുരുത്തി വാർഡിൽ രണ്ടു കാലും തളർന്ന CPM കാരനായ ഉത്തമൻ എന്നയാൾക്ക് ഇന്ന് (18/08/2021) കിടക്കാനൊരിടം നല്കി , മഹത്തായ ഒരു മാതൃക കാട്ടി KC വേണുഗോപാൽ MP. നന്മ അത് വലത്ത് നിന്നും ഇടത്തേക്കും, ഇടത്ത് നിന്നും വലത്തേക്കും സഞ്ചരിക്കട്ടെ. നന്മയുടെ തിരി തെളിച്ച KC യ്ക്ക്.. ഒത്തിരി നന്ദി..''
ഉത്തമന് വീട് നിർമ്മിച്ച് നൽകിയതിനെ കുറിച്ച് കെസി വേണുഗോപാലും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഉത്തമന് പുതിയ വീടിന്റെ താക്കോൽ കൈമാറുന്ന ചിത്രവും കെസി വേണുഗോപാൽ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. കെസി വേണുഗോപാലിന്റെ കുറിപ്പ്: '' ഒരു ഉദ്യമം കൂടി അതിന്റെ പരിസമാപ്‌തിയിൽ എത്തിയതിന്റെ ചാരിതാർത്ഥ്യത്തിലാണിന്ന്. അംഗപരിമിതനായ ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി ഉത്തമന് നിരവധി സുമനസ്സുകളുടെ പ്രയത്നത്തിനൊടുവിൽ പ്രളയത്തിൽ ശോചനീയാവസ്ഥയിലായ വീടിന് പകരം അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് കൈമാറാൻ സാധിച്ചു. ഇനി തകർന്ന് വീഴാനൊരുങ്ങി നിൽക്കുന്ന വീട്ടിൽ ഭയപ്പാടോടെ കഴിയേണ്ട ദുര്യോഗമില്ല അദ്ദേഹത്തിന്.
പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നാണ് അദ്ദേഹത്തിന്റെ ദുരിതം കേട്ടറിഞ്ഞത്. എത്രയും വേഗം വീട് നിർമ്മിച്ച് നൽകണം എന്ന ഒറ്റ ആഗ്രഹം മാത്രം മുൻനിർത്തി ഫൈസൽ & ഷബാന ഫൗണ്ടേഷനുമായും മറ്റ് സുമനസ്സുകളുമായും കൈകോർത്ത് പണി പൂർത്തീകരിക്കുകയായിരുന്നു. രാഷ്‌ട്രീയാധിഷ്‌ഠിതമല്ല പൊതുപ്രവർത്തനം. മനുഷ്യ സ്‌നേഹം മാത്രമായിരിക്കണം അതിന്റെ അടിസ്ഥാനം. പ്രവർത്തനങ്ങളിലും ജനസേവനത്തിലും മാനവികതയുടെ രാഷ്‌ട്രീയമായിരിക്കണം പ്രതിഫലിക്കേണ്ടത്. കൂടെ നിന്ന ഏവർക്കും നന്ദി''.












Click it and Unblock the Notifications