ആലപ്പുഴയില്‍ പതിനാലുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു, നായയും ചത്തു, പേവിഷബാധയെന്ന് സംശയം
ചേര്‍ത്തല: ആലപ്പുഴയില്‍ പേവിഷ ബാധയില്‍ ജനങ്ങള്‍ ആകെ ഭീതിയില്‍. പേവിഷ ബാധയേറ്റ് പതിനാലുകാരന്‍ മരിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ നായയും ചത്തു. നാട്ടുകാര്‍ നോക്കി നില്‍ക്കെ വായില്‍ നിന്ന് നിരയും പതയും വന്നാല്‍ നായ ചത്തത്. കഴിഞ്ഞ ദിവസം മരിച്ച പതിനാലുകാരന് പേവിഷബാധ എങ്ങനെ ഏറ്റെന്ന് കണ്ടെത്താനാനായിട്ടില്ല. അതേസമയം ആരുടെ നായയാണ് ഇതെന്ന് വ്യക്തമല്ല. ആരെങ്കിലും ഈ നായയെ വളര്‍ത്തിയിരുന്നതാണോ എന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ചത്ത നായയുടെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യാനും പരിശോധനകള്‍ക്കുമായി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പതിനാറിന് അര്‍ത്തുങ്കല്‍ സ്രാമ്പിക്കല്‍ രാജേഷിന്റെ മകന്‍ നിര്‍മല്‍ രാജേഷ് ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനകളിലാണ് നിര്‍മലിന് പേവിഷബാധയേറ്റിരുന്നതായി കണ്ടെത്തിയത്. വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടിയില്‍ നിന്നാണോ പേവിഷബാധ ഏറ്റതെന്ന് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും തിരുവനന്തപുരം സിയാദില്‍ നിന്ന് വിദഗ്ധരെത്തിയും പരിശോധിച്ചിരുന്നു.
അതേസമയം വീട്ടിലെ പട്ടിക്ക് പേവിഷബാധയില്ലെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ വിപുലമായ ബോധവല്‍ക്കരണം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഉച്ചയോടെ നായയെ സ്‌കൂള്‍ വളപ്പില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം ഈ നായയുടെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. അതിന് ശേഷമാണ് ചത്തത്. ജനങ്ങള്‍ക്ക് ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പട്ടികും പേവിഷബാധയുണ്ടായേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ലക്ഷണങ്ങള്‍ കണ്ടിട്ട് അങ്ങനെയാണ് ഉള്ളത്. ഇത് മറ്റ് പട്ടികളിലേക്ക് പകര്‍ന്നിട്ടുണ്ടാവാം എന്ന ആശങ്കയുണ്ട്.
അതേസമയം ആലപ്പുഴ നഗരത്തില്‍ വീണ്ടും തെരുവുനായയുടെ ആക്രമണമുണ്ടായിരിക്കുകയാണ്. കാളാത്ത് വാര്‍ഡില്‍ അഞ്ചോളം പേരെയാണ് നായ ആക്രമിച്ചത്. ഇതില്‍ പലരുടെയും ഗുരുതര പരിക്കുകളാണ് ഉള്ളത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. രണ്ട് മാസത്തിനിടെ നഗരസഭാ പരിധിയില്‍ പതിനൊന്നില്‍ അധികം പേര്‍ക്ക് തെരുവുനായയുടെ ആക്രമണമേറ്റു. നഗരത്തിന്റെ പലഭാഗങ്ങളിലും ജനജീവിതത്തെ തന്നെ ഭീതിയിലാക്കിയിരിക്കുകയാണ് തെരുവുനായകള്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നിലച്ചതോടെയാണ് തെരുവുനായ്ക്കളുടെ എണ്ണം പെരുകാന്‍ തുടങ്ങിയത്.












Click it and Unblock the Notifications