ഭാരം കയറ്റിവന്ന ടിപ്പർ ആറ്റിലേക്ക് മറിഞ്ഞു;ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലപ്പുഴ: ബുധനാഴ്ച രാവിലെ 11 മണിയോടെ കൂടിയാണ് ഭാരം കയറ്റി വന്ന മിനി ടിപ്പർ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞത്. പാലത്തിലേക്ക് കയറിയ ടിപ്പർ മധ്യഭാഗത്തെത്തിയപ്പോൾ പുറകോട്ടു വരികയും നിയന്ത്രണംവിട്ട ആറ്റിലേക്ക് മറിയുകയുമായിരുന്നു.
കാന്തപുരം മുസ്ല്യാരുടെ മുഫ്തി പദം ഇസ്ലാമിക വിരുദ്ധം; കേരള നദ് വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കുദ്ദഅവ)
വാഹനം ഓടിച്ചിരുന്ന ജോബോയ് ( 65) അത്ഭുതകരമായി രക്ഷപ്പെട്ടു. ജോബോയ് വണ്ടാനം മെഡിക്കൽ കോളേജിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണിപ്പോൾ.
തലോടി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആനപ്രമ്പാൽ പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത്.

ഭാരം കയറ്റി വരുന്ന വാഹനം പാലത്തിലൂടെ കടന്നു പോകരുതെന്ന് പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് ബോർഡുകൾ സ്ഥാപിച്ചിരുന്നു. പാലത്തിനു കുറുകെ ഗർഡറുകൾ സ്ഥാപിച്ചു വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പല ടിപ്പർ ലോറികളും മണൽ മാഫിയകളും ചേർന്ന് ഗർഡറുകൾ ഇളക്കിമാറ്റിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. സംഭവത്തിൽ എടത്വ പോലീസ് ടിപ്പർ ഉടമയ്ക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പാലത്തിന്റെ കൈവഴികൾ വാഹന ഉടമയെ കൊണ്ട് പുനസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം












Click it and Unblock the Notifications