Get Updates
Get notified of breaking news, exclusive insights, and must-see stories!

വലിയ തുകയുടെ ഇടപാടുകള്‍ ബാങ്കുകളില്‍ നടത്തുന്നുണ്ടോ? ആലപ്പുഴയില്‍ ഇക്കാര്യം ശ്രദ്ധിക്കണം!!

ആലപ്പുഴ: സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്ക് ഉള്‍പ്പടെയുള്ള എല്ലാ ബാങ്കുകളിലെയും വലിയ തുകയ്കുള്ള പണം ഇടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍. സംസ്ഥാന തല ചെലവ് സംബന്ധിച്ച പ്രത്യേക നിരീക്ഷകന്‍ ഡോ.പുഷ്പിന്ദര്‍ സിങ് പുനിഹയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇതു സംബന്ധിച്ച് പരിശോധിച്ച് ദൈനംദിന റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.

1

വലിയ പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കും. മദ്യവും പണവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി മദ്യം സൂക്ഷിക്കുന്ന ഗോഡൗണുകളില്‍ ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും. പോലീസ്-എക്‌സൈസ്-റെയില്‍വേ പോലീസ് സംയുക്ത പരിശോധനകള്‍ വ്യാപകമാക്കും.

അനധികൃത പണമിടപാടുകള്‍ കണ്ടെത്തുന്നതിനും വാഹന പരിശോധനയ്ക്കും സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമിനെ രഹസ്യമായി വിവിധ കേന്ദ്രങ്ങളില്‍ നിയോഗിക്കാനും തീരുമാനിച്ചു. വാഹന പരിശോധനയും കര്‍ശനമാക്കും. അതേസമയം ജില്ലയിലെ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്ന മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരുര്‍ക്കുമായുള്ള പരിശീലന പരിപാടി 25 ന് ആരംഭിക്കും. 27 വരെ മൂന്ന് ദിവസമായി നടത്തപ്പെടുന്ന പരിശീലനത്തില്‍ രണ്ട് ഷിഫ്റ്റുകളില്‍ 40 ഉദ്യോഗസ്ഥര്‍ക്ക് വീതം പരിശീലനം ലഭ്യമാക്കും.

ഒന്‍പത് നിയോജകമണ്ഡലങ്ങളിലായി 12158 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 3039 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും, പോളിങ് അസിസ്റ്റന്റുമാരും ഉള്‍പ്പെടുന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളില്‍ രാവിലെ 10 നും രണ്ട് മണിക്കും ആരംഭിക്കുന്ന രണ്ട് ഷിഫ്റ്റുകളിലായാണ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുക. ആദ്യഘട്ട പരിശീലന പരിപാടിയില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥര്‍ക്കും ക്ലാസുകള്‍ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+