ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പപ്പട തല്ലിന് പിന്നില്‍ 8 യുവാക്കള്‍, ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടമായത് ഒന്നരലക്ഷം

Google Oneindia Malayalam News

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് കല്യാണ സദ്യയിലെ പപ്പടത്തെ ചൊല്ലിയുണ്ടായ തല്ലിലൂടെ ഉടമയ്ക്ക് നഷ്ടം ലക്ഷങ്ങള്‍. ഒന്നരലക്ഷം രൂപയാണ് ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടം വന്നത്. എന്നാല്‍ എട്ട് യുവാക്കളാണ് ഇതിന് പിന്നിലെന്നാണ് ഓഡിറ്റോറിയം ഉടമ മുരളീധരന്‍ പറയുന്നത്. ഒരു കാര്യവുമില്ലാതെയാണ് ഇവര്‍ പ്രശ്‌നമുണ്ടാക്കിയത്.

എന്തായാലും ഇവര് കുടുങ്ങുമെന്നാണ് സൂചന. പോലീസ് ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ്. ഓഡിറ്റോറിയം ഉടമയക്ക് തല്ലും കിട്ടിയിരുന്നു. ഇതിന് പുറമേ കസേരും മേശയം അടക്കമുള്ള ഓഡിറ്റോറിയത്തിലെ സാധനങ്ങള്‍ നശിപ്പിക്കപ്പെട്ടത്. ഇതെല്ലാം ചേര്‍ത്താണ് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പറയുന്നത്.

1

പപ്പടം കിട്ടിയില്ലെന്ന് പറഞ്ഞ് രണ്ട് കൂട്ടരും ഓഡിറ്റോറിയത്തിലെ കസേര അടക്കമുള്ളവ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്. എട്ടോളം വരുന്ന ചെറുപ്പക്കാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഓഡിറ്റോറിയം ഉടമ മുരളീധരന്‍ പറുന്നു. കസേര കൊണ്ടുള്ള ആക്രമണത്തില്‍ പതിനാല് സ്റ്റിച്ചുകളാണ് തനിക്കിടേണ്ടി വന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഉടമ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവരാണ്. കല്യാണം നടത്താനായി അവര്‍ക്ക് പരമാവധി ഡിസ്‌കൗണ്ടും നല്‍കിയിരുന്നുവെന്ന് മുരളീധരന്‍.

2

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍

അവസാന പന്തിയിലാണ് ഈ പ്രശ്‌നം മുഴുവന്‍ ഉണ്ടായതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. വിവാഹ ചടങ്ങെല്ലാം കഴിഞ്ഞ് വധു വരന്മാര്‍ സദ്യ കഴിച്ചു. അവസാന പന്തിയില്‍ ഇരുന്നവര്‍ രണ്ടാമതും പപ്പടം ചോദിച്ചിരുന്നു. ഇത് കിട്ടിയില്ലെന്ന് പറഞ്ഞാണ് എട്ടോളം വരുന്ന ചെറുപ്പക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. പപ്പടം കിട്ടാത്തതോടെ ഇവര്‍ പരസ്പരം കസേര വലിച്ചിട്ട് അടിക്കാന്‍ തുടങ്ങി. സംഘര്‍ഷം ഹാളിന് പുറത്തേക്കും വ്യാപിച്ചിരുന്നു. ഇവര്‍ ഓഫീസിന് അകത്തേക്കും കസേര എറിഞ്ഞു. അങ്ങനെയാണ് തനിക്കും മാനേജര്‍ക്കുമെല്ലാം പരിക്കേറ്റതെന്നും മുരളീധരന്‍ വ്യക്തമാക്കി.

3

പപ്പടത്തിന്റെ പേരിലുണ്ടായ തല്ലില്‍ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ പറയുന്നു. പോലീസില്‍ ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പതിനഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. പോലീസ് വന്നപ്പോള്‍ പരാതിയില്ല, നഷ്ടപരിഹാരം മതിയെന്നാണ് അറിയിച്ചതെന്നും മുരളീധരന്‍ പറയുന്നു. എന്നാല്‍ വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് അറിയിച്ചതാണ് കേസുമായി മുന്നോട്ട് പോകാന്‍ കാരണമെന്ന് മുരളീധരന്‍ പറഞ്ഞു.

4

സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!

വധുവിന്റെ അച്ഛനാണ് കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടത്. നിരവധി കസേരകളും ടേബിളുകളുമാണ് തകര്‍ന്നത്. അതേസമയം കേസെടുത്ത പതിനഞ്ച് പേരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അടി നടക്കുമ്പോള്‍ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ഓഡിറ്റോറിയം ഉടമ മുരളീധരന് തലയ്ക്ക് അടിയേറ്റത്. ആളുകള്‍ രണ്ട് ചേരിയായി തിരിഞ്ഞായിരുന്നു അടിയുണ്ടാക്കിയത്. പോലീസ് കേസെടുത്തത് മുരളീധരന്റെ മൊഴിയെ തുടര്‍ന്നാണ്. മുട്ടം സ്വദേശിനിയായ യുവതിയും തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്.

ഒരു ഗ്യാങ് തോക്കുകളുമായെത്തി, 11 മില്യണ്‍ ചോദിച്ചു, ബന്ദിയാക്കി, ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോഗ്ബഒരു ഗ്യാങ് തോക്കുകളുമായെത്തി, 11 മില്യണ്‍ ചോദിച്ചു, ബന്ദിയാക്കി, ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോഗ്ബ

English summary
fight for pappadam in alappuzha: auditorium owner lost one and half lakh in one day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X