ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാരുണ്യ പദ്ധതിയിലുള്ളവര്‍ക്ക് എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യം

Google Oneindia Malayalam News

ആലപ്പുഴ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍(കാസ്പ്) അംഗങ്ങളായ കോവിഡ് രോഗികള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത കാസ്പ് പദ്ധതിയില്‍ അംഗങ്ങളല്ലാത്ത കോവിഡ് രോഗികള്‍ക്കും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും കോവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ തികച്ചും സൗജന്യമായി ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചികിത്സ ലഭ്യമാകുന്നതിന് നിശ്ചിത രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും.

1

കാസ്പ് തിരിച്ചറിയല്‍ രേഖ അല്ലെങ്കില്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ഉണ്ടാകണം. പദ്ധതിയില്‍ അംഗമല്ലാത്ത സര്‍ക്കാര്‍ റഫര്‍ ചെയ്ത കോവിഡ് രോഗികള്‍ റഫറല്‍ ലെറ്റര്‍ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പരിശോധനാ ഫലം മുതലായ രേഖകള്‍ ഹാജരാക്കണം. പദ്ധതിയില്‍ അംഗമല്ലാത്ത സര്‍ക്കാര്‍ റഫര്‍ ചെയ്ത രോഗികള്‍ അഡ്മിറ്റ് സമയത്തും ഡിസ്ചാര്‍ജ് സമയത്തും പ്രവര്‍ത്തനക്ഷമമായ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന വണ്‍ ടൈം പാസവേര്‍ഡ് (ഒ.ടി.പി.) ആശുപത്രി കൗണ്ടറില്‍ നല്‍കേണ്ടതാണ്.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

ജില്ലയില്‍ കോവിസ് ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ ചുവടെ. ദീപ ഹോസ്പിറ്റല്‍ കരുവാറ്റ, കെ.വി.എം. ഹോസ്പിറ്റല്‍, ചേര്‍ത്തല, മഹാ ജൂബിലി ഹോസ്പിറ്റല്‍, എടത്വ, പൂച്ചാക്കല്‍ മെഡിക്കല്‍ സെന്റര്‍, സേക്രട്ട് ഹാര്‍ട്ട് ജനറല്‍ ഹോസ്പിറ്റല്‍, ചേര്‍ത്തല, പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍, ആലപ്പുഴ, സഹൃദയ ഹോസ്പിറ്റല്‍ ആലപ്പുഴ, സഞ്ജീവനി മള്‍ട്ടി-സ്പെഷ്വാലിറ്റി ഹോസ്പിറ്റല്‍, കൊല്ലകടവ്, സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ഹോസ്പിറ്റല്‍ അര്‍ത്തുങ്കല്‍, മാമന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെങ്ങന്നൂര്‍, ശ്രീകണ്ഠപുരം ഹോസ്പിറ്റല്‍ കണ്ടിയൂര്‍, ജോസ്‌കോ മള്‍ട്ടി സ്പെഷ്വാലിറ്റി ഹോസ്പിറ്റല്‍ ഇടപ്പോണ്‍, ഡോ.കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ചെങ്ങന്നൂര്‍, ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ (എക്സ്-റേ ഹോസ്പിറ്റല്‍), ചേര്‍ത്തല, ഹുദ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഹരിപ്പാട്, കെ സി എം ഹോസ്പിറ്റല്‍ നൂറനാട്, സാഗര ഹോസ്പിറ്റല്‍ വാടയ്ക്കല്‍ ആലപ്പുഴ, വീ വണ്‍ ഹോസ്പിറ്റല്‍, കാവുങ്കല്‍, സെന്റ് തോമസ് മിഷന്‍ ഹോസ്പിറ്റല്‍, കറ്റാനം, വി എസ് എം ഹോസ്പിറ്റല്‍ തട്ടാരമ്പലം, കിന്‍ഡര്‍ ഹോസ്പിറ്റല്‍ ചേര്‍ത്തല എന്നിവിടങ്ങളിലാണ് സൗജന്യ ചികിത്സ ലഭിക്കുക.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
12 To 16-Week Gap For Covishield Doses, Says Government Panel | Oneindia Malayalam

English summary
free covid treatment for those who included in karunya scheme in private hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X