ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുധാകരന്‍ അമ്പലപ്പുഴയില്‍ പാലംവലിച്ചോ? ലിജുവിനെ സഹായിച്ചെന്ന് പാര്‍ട്ടി നേതാക്കള്‍, തിരുത്താതെ സലാം

Google Oneindia Malayalam News

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉയരുന്നു. അമ്പലപ്പുഴയില്‍ സുധാകരന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പാലം വലിച്ചെന്നാണ് പരാതി. സുധാകരനെതിരെ മറ്റൊരു പരാതി പാര്‍ട്ടിയില്‍ ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ലിജുവിനെ സഹായിച്ചുവെന്ന് നേതാക്കള്‍ ഉന്നയിക്കുന്നു. പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമര്‍ശനമുയര്‍ന്നത്. യോഗത്തിനെത്തിയ 12 ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും സുധാകരന് എത്തിരായിരുന്നു. അദ്ദേഹത്തിനെതിരെ ശക്തമായ വിഭാഗം തന്നെ പാര്‍ട്ടിയിലുണ്ടെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

1

പാര്‍ട്ടിയില്‍ ക്രിമിനലുകളുണ്ടെന്നും കാലുവാരികളാണെന്നും നേരത്തെ തന്നെ സുധാകരന്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് വിഭാഗീയത രൂക്ഷമായത്. അതേസമയം സിപിഎമ്മിലെ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും സുധാകരനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു സുധാകരനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇത് ഇവര്‍ തമ്മിലുള്ള ഡീല്‍ ഉള്ളത് കൊണ്ടാണെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ സുധാകരന്റെ ഭാഗത്ത് നിന്നും ലഭിച്ച സഹായം ലിജു പരസ്യപ്പെടുത്തുകയാണ് ചെയ്തതെന്ന് സിപിഎം കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയില്‍ മുമ്പും മന്ത്രി സംസാരിച്ചിട്ടുണ്ടെന്നും, സംഘടനാപരമായ താക്കീത് സുധാകരന് നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം കൂടി ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയോ സലാമോ ഏതെങ്കില്‍ സെക്രട്ടേറിയേറ്റ് അംഗമോ ഈ വിമര്‍ശനങ്ങളെ എതിര്‍ത്തിട്ടുമില്ല. സുധാകരന്‍ കാലുവാരിയെന്നത് പാര്‍ട്ടിയിലെ പൊതുവികാരമാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം പ്രചാരണത്തിലെങ്ങും സുധാകരന്‍ ഇല്ലായിരുന്നു എന്ന വിമര്‍ശനവും ഒരുവശത്തുണ്ട്.

സുധാകരന്‍ സിപിഎമ്മിന്റെ ഉന്നത നേതാവാണെന്നും, അദ്ദേഹം ജാതിയ-വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുമെന്ന് കരുതുന്നില്ലെന്നായിരുന്നു ലിജു നേരത്തെ പറഞ്ഞത്. രാഷ്ട്രീയ എതിരാളിയാണെങ്കിലും വ്യക്തിത്വമുള്ളവരെ അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ലിജു പറഞ്ഞിരുന്നത്. അതേസമയം യുവതിയുടെ പരാതിയില്‍ പോലീസ് കേസ് ഒഴിവാക്കി പാര്‍ട്ടി തലത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ജില്ലാ സെക്രട്ടറിയുടെ അഭിപ്രായത്തോടെ ഭൂരിഭാഗം അംഗങ്ങളും യോജിച്ചില്ല. യുവതി ഇതോടെ പരാതിയുമായി മുന്നോട്ട് പോകും. അതേസമയം അമ്പലപ്പുഴയില്‍ സുധാകരന്‍ പ്രചാരണത്തിനിറങ്ങിയില്ലെന്ന ആരോപണം തിരഞ്ഞെടുപ്പിന് ശേഷം ശക്തമാകുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
Kerala Assembly Election 2021: Congress Hoping To Win Nemam | Oneindia Malayalam

English summary
g sudhakaran helps congress candidate in ambalapuzha says cpm leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X