മയക്കുമരുന്ന് വേട്ട: ആലപ്പുഴയിൽ ഗുണ്ടാ നേതാവ് ഹാഷിഷുമായി അറസ്റ്റില്‍
ആലപ്പുഴ : നഗരത്തില്‍ പോലീസിന്റെ മയക്കുമരുന്ന് വേട്ടയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് ആലപ്പുഴ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡില്‍ റോസ് മഹലില്‍ മുഹമ്മദ് സാബീറിനെ(38) പോലീസ് അറസ്റ്റില്‍. വിലകൂടിയ മയക്കുമരുന്നായ ഹാഷിഷുമായണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സാബിര്‍ അറസ്റ്റിലായത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വനിത ജഡ്ജി; നടിയ്ക്ക് അനുകൂല തീരുമാനവുമായി ഹൈക്കോടതി
5 ഗ്രാം ഹഷിഷും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ബോങ്ങുമായാണ് സാബിര്‍ പോലീസ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ടോമിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിന്‍ നര്‍ക്കോട്ടിക്ക്‌സ് സെല്‍ ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള നാര്‍ക്കോട്ടിക് സെല്‍ അംഗങ്ങളും നോര്‍ത്ത് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ നടത്തുന്ന ആലപ്പുഴ ബീച്ചിലുള്ള റിസോര്‍ട്ടില്‍ വരുന്ന വിദേശികളെയും സ്വദേശികളെയും മയക്ക് മരുന്നും കഞ്ചാവും നല്‍കിയാണ് സ്വികരിക്കുന്നത്.

ഈ വിവരം അനുസരിച്ച് റിസോട്ടില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ ആലപ്പുഴ ജില്ലയില്‍ 30ഓളം കേസ്സുകള്‍ നിലവിലുണ്ട്. മയക്കുമരുന്ന് കടത്തുന്നതിനിടെ പലതവണ സാബിറിനെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചിട്ടും വിഫലമാവുകയായിരുന്നു. അന്യസംസ്ഥാനമായി ബന്ധപ്പെട്ടുള്ള വന്‍ മയക്കുമരുന്ന് ലോബിയാണ് സാബിറിന്റേതെന്ന്് പൊലീസ് പറഞ്ഞു. റിസോട്ടിന്റെ മറവിലാണ് മയക്ക് മരുന്ന് കച്ചവടം. ഇയാളുടെ സുഹൃത്തുക്കളും പോലീസ് നിരിക്ഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് ലഭ്യമായ സൂചന












Click it and Unblock the Notifications