നടി ആക്രമിക്കപ്പെട്ട കേസില്‍ വനിത ജഡ്ജി; നടിയ്ക്ക് അനുകൂല തീരുമാനവുമായി ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയമിച്ചേക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിത ജഡ്ജിമാരുടെ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി.
കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയോഗിക്കണം എന്നത് നടിയുടെ ആവശ്യം ആയിരുന്നു. കേസ് അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

ഇരയായ വ്യക്തിയ്ക്ക് പ്രതിയുടെ മുന്നിലൂടെ കോടതിയില്‍ എത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത് എന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിഗണിക്കാന്‍ കേരളത്തില്‍ ആവശ്യത്തിന് കോടതികള്‍ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് ഗുരുതരമായ സാഹചര്യം ആണെന്നും കോടതി വിലയിരുത്തി.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ദിലീപ് മനപ്പൂര്‍വ്വം ശ്രമിക്കുന്നു എന്നൊരു ആരോപണം നിലനില്‍ക്കുന്നുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ഇതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു എന്നാണ് ദിലീപിന്റെ ആരോപണം. എന്തായാലും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാന്‍ ആവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ദിലീപ് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി കേസ് വീണ്ടും മാറ്റിവച്ചിരിക്കുകയാണ്.
-
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications