ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താലൂക്ക് ആശുപത്രിയിലെ ഗുണ്ട ആക്രമണം; സംഘത്തിൽ സിപിഎം നേതാക്കളും

Google Oneindia Malayalam News

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഗുണ്ടകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സിപിഎം പ്രാദേശിക നേതാക്കളുമുണ്ടെന്ന് പോലീസ്. സിപിഎം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സാജിദ്, ഡിവൈഎഫ്ഐ നേതാവ് അരുൺ അന്തപ്പൻ, പിതൃ സഹോദരൻ വിനോദ്, ഡിവൈഎഫ്ഐ പ്രവർത്തകൻ സുധീർ എന്നിവരെ തിരിച്ചറിഞ്ഞു.

സിസിടിവി ദ്യശ്യങ്ങളും ഡോക്ടർമാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. സാജിദും അരുണും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കായകുളം താലൂക് ആശുപത്രിയിൽ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയത്.

kayamkulam

ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ത്ത സംഘം ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നഗരത്തില്‍ ഇരു വിഭാഗം യുവാക്കളുടെ സംഘം ഏറ്റമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റയാളെ അന്വേഷിച്ചെത്തിയ എതിർ സംഘമാണ് ഒപി ബ്ലോക്കിലുള്‍പ്പടെ അതിക്രമം കാട്ടിയത്. രോഗികളും പ്രായാധിക്യമുള്ളവരും കൂട്ടിരിപ്പുകാരുമൊക്കെ ധാരളമായുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.

സമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എംവി ഗോവിന്ദന്റേത് വംശീയ നിലപാട്- എസ്ഡിപിഐസമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എംവി ഗോവിന്ദന്റേത് വംശീയ നിലപാട്- എസ്ഡിപിഐ

രണ്ടര കിലോ കഞ്ചാവുമായി സിപിഐ ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ

പത്തനംതിട്ട അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പിടിയിൽ. കൊടുമൺ സ്വദേശി
ജിതിൻ മോഹനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപെട്ടു.
മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് ജിതിൻ മോഹൻ.

അടൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിലെ അംഗമാണ്. ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ജിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിൽ കഞ്ചാവ് കണ്ടെത്തിയത്.കൊടുമണ്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കേസ് ഇയാൾക്കെതിരെയുണ്ട് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നൽകിയതാരെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി അടൂര്‍ എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ ബിജു എൻ ബേബി പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായിരുന്നു. ഒ‍ഡീഷ സ്വദേശിയായ സ്വാഗത് സിംഗിനെയാണ് വാടാനപ്പള്ളിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയിൽനിന്ന് വലിയ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് സ്വാഗത് സിംഗ്.വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

English summary
goonda gang fight in kayamkulam taluk hospital police identified accused are cpm chirakkadavu local members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X