Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം: 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ 18 പേര്‍ അറസ്റ്റില്‍. ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി. പകല്‍ ഹാജരാക്കിയാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് രാത്രി അറസ്റ്റ് ചെയ്ത് ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയതിനാണ് കേസെടുത്തിരിക്കുന്നത് .

അതേസമയം ആലപ്പുഴ എസ് പി ഓഫീസിലേക്ക് നാളെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും . ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ചാണ് പ്രകടനം. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു . ആര്‍ എസ് എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലിസ് എന്നും നവാസ് ആരോപിച്ചു .

alappuzha

അതേസമയം, എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന സിപിഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയെ തിരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തു വന്നിരിക്കുന്നത് സിപിഎമ്മിന്റെ സവര്‍ണ ക്രിസ്ത്യന്‍ പ്രീണന നയത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ പറഞ്ഞു.

റെഡ് കാർപ്പറ്റിൽ മലയാളി തിളക്കം; കാൻ ഫിലിം ഫെസ്റ്റിവൽ ചിത്രങ്ങൾ പങ്കുവച്ച് അനഘ, വൈറൽ ചിത്രങ്ങൾ

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്നുള്ളത് സംവരണ സമുദായങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ പി എസ് സി വഴി നിയമനങ്ങള്‍ നടക്കുമ്പോള്‍ മാത്രമേ സംവരണതത്ത്വം പാലിക്കുവാനും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കുവാനും അതുവഴി സാമൂഹിക നീതിയുടെ താല്‍പര്യം സംരക്ഷിക്കുവാനും സാധ്യമാവൂ.
എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തുടരുന്ന മുന്നോക്ക പ്രീണനത്തിന്റെ ഫലമായി തികച്ചും ന്യായമായ ഈ ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. പൊതുവില്‍ സംവരണത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് എന്നും സി പി എമ്മിന്റേത് . എയ്ഡഡ് സ്ഥാപനങ്ങള്‍ വഴിയായുള്ള വിദ്യാഭ്യാസ കച്ചവടം ഒരു കറവപ്പശുവായി നിലനിര്‍ത്തുകയാണ് മുന്നാക്ക സമുദായങ്ങള്‍ ചെയ്യുന്നത്.
ഈ സ്ഥാപനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നിയമനം കിട്ടാക്കനിയാണ്. പി.എസ്.സിക്ക് വിടുന്നതിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്നത് കൊണ്ടാണ് സംവരണ സമുദായങ്ങള്‍ ദീര്‍ഘകാലമായി ഇത്തരമൊരാവശ്യം ഉന്നയിച്ചു പോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+