വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ
ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. ആലപ്പുഴ സൗത്ത് പോലീസാണ് 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റ് ചെയ്ത പ്രതികളെ നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 10 വയസ്സുകാരനായ കുട്ടിയുടെ പിതാവ് അഷ്കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, മുദ്രാവാക്യം ആദ്യം ആരും പഠിപ്പിച്ചതല്ല എന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ താൻ സ്വന്തമായി കേട്ട് പഠിച്ചതാണെന്നും പത്തു വയസ്സുകാരൻ വെളിപ്പെടുത്തുന്നു. അതേസമയം, വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിൽ നേരിട്ടെത്തി ആയിരുന്നു.
സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പത്ത് വയസുകാരനിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ആലപ്പുഴയിൽ എസ് ഡി പി ഐ പ്രകടനത്തിനിടെ നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്ന് രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയ ഉടൻ അസ്ക്കർ മുസാഫിർ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
ഇതിന് പിന്നാലെ, പൊലീസ് വീട്ടിൽ എത്തി അസ്ക്കറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പള്ളുരുത്തിസിന്റേതായിരുന്നു ഈ നടപടി. അസ്ക്കറിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ചേർത്തല പൊലീസിന് കൈമാറിയിരുന്നു. അസ്ക്കറിന്റെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ പള്ളുരുത്തിയിൽ പ്രകടനം നടത്തിയിരുന്നു.
എന്നാൽ, അസ്ക്കർ കീഴടങ്ങിയെന്ന് പി എഫ് ഐ പ്രവർത്തകർ പറയുമ്പോൾ പിടികൂടി യെന്നാണ് പൊലീസ് ഭാഷ്യം.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് തെറ്റാണെന്ന് ആ കുട്ടിയുടെ രക്ഷിതാക്കൾ പറയാതിരുന്നത് വേദനിപ്പിച്ചു എന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.












Click it and Unblock the Notifications