ആലപ്പുഴ ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍; 122 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
ആലപ്പുഴ: കനത്തമഴയും കടല്‍ക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ വിവിധ താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 122 കുടുംബങ്ങളിലെ 359 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 154 പുരുഷന്‍മാരും 148 സ്ത്രീകളും 57 കുട്ടികളുമുണ്ട്. ഇതില്‍ 41 പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. ചേര്‍ത്തല താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. തങ്കി സെന്റ് ജോര്‍ജ് എല്‍.പി.എസിലെ ക്യാമ്പില്‍ 20 കുടുംബങ്ങളാണുള്ളത്.

മാരാരിക്കുളം വടക്ക് ചേന്നവേലി സെന്റ് തോമസ് എല്‍.പി.എസില്‍ മൂന്നു കുടുംബങ്ങളിലെ 12 പേരാണുള്ളത്. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച് എസ് എസില്‍ ആഞ്ച് കുടുംബങ്ങളിലെ പത്ത് പേരും കണ്ണിങ്ങാട്ടു ( ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍) ല്‍ മൂന്ന് കുടുംബങ്ങളിലെ എട്ട് പേരുമുണ്ട്. തുറവൂര്‍ റ്റി ഡി സ്‌കൂളില്‍ 14 കുടുംബങ്ങളിലെ 30 പേരും കോടംതുരുത്ത് ചങ്ങരം യു പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേരുമുണ്ട്.
മാവേലിക്കര താലൂക്കില്‍ നാല് ക്യാമ്പുകളാണ് തുറന്നത്. മാവേലിക്കര താമരക്കുളം ചാത്തിയറ ഗവണ്‍മെന്റ് എല്‍.പി.എസില്‍ 11 കുടുംബങ്ങളിലെ 28 പേരും മാവേലിക്കര ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുമാണുള്ളത്. മാവേലിക്കര തൃപ്പെരുംതുറ ഗവ. യു പി സ്‌കൂളില്‍ നാല് കുടുംബത്തിലെ 18 പേരും തൃപ്പെരുംതുറ സെന്റ് ആന്റണിസ് പള്ളി ഹാളില്‍ ഒരു കുടുംബത്തിലെ ഏഴു പേരുമുണ്ട്.
അമ്പലപ്പുഴ താലൂക്കില്‍ അഞ്ച് ക്യാമ്പുകളാണുള്ളത്. പുറക്കാട് പുന്തല എസ്.വി.എസ്. കരയോഗത്തില്‍ ഏഴു കുടുംബങ്ങളിലെ 26 പേരുണ്ട്. പുറക്കാട് എ.കെ.ഡി.എസിലെ ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ 17 പേരാണുള്ളത്. കരൂര്‍ കോവില്‍പറമ്പിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളിലെ 23 പേരും പുന്നപ്ര ഗവണ്‍മെന്റ് സി.വൈ.എം.എ. സ്‌കൂളില്‍ ഏഴു കുടുംബങ്ങളിലെ 26 പേരുമുണ്ട്. അമ്പലപ്പുഴ കെ. കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരുമുണ്ട്.കാര്‍ത്തികപ്പള്ളി താലൂക്കില്‍ നാല് ക്യാമ്പാണുള്ളത്.
തൃക്കുന്നപ്പുഴ പുതിയാങ്കര വാഫി അറബിക് കോളജിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 27 പേരും ആറാട്ടുപുഴ അഴീക്കല്‍ സുബ്രഹ്മണ്യ ക്ഷേത്രം കെട്ടിടത്തില്‍ പത്ത് കുടുംബത്തിലെ 34 പേരും മംഗലം ഗവണ്‍മെന്റ് എല്‍.പി.എസിലെ ക്യാമ്പില്‍ 11 കുടുംബങ്ങളിലെ 33 പേരുമുണ്ട്. പത്തിയൂര്‍ എസ്.കെ.വി.എച്.എസിലെ ക്യാമ്പില്‍ നാല് കുടുംബത്തിലെ 11 പേരുമുണ്ട്.
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍
ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കായാണ് ചേര്‍ത്തല താലൂക്കിലെ ചങ്ങരം യു പി സ്‌കൂളിലും മാവേലിക്കര താലൂക്കിലെ മാവേലിക്കര ഗവ. ഗേള്‍സ് എച്. ഏസ്. എസിലുമാണ് ഡി - ടൈപ്പ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ ജില്ലയില്‍ 91 ഭക്ഷണവിതരണ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 1836 കുടുംബങ്ങളിലെ 6692 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. അമ്പലപ്പുഴ താലൂക്കില്‍ 19ഉം കാര്‍ത്തികപ്പള്ളിയില്‍ 72ഉം ഭക്ഷണവിതരണ ക്യാമ്പുകളുണ്ട്.
ഹോട്ട് ലുക്കിൽ നടി സൗന്ദര്യ ശർമ്മ, പുതിയ ഫോട്ടോകൾ












Click it and Unblock the Notifications