Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിക്കാത്ത രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

ആലപ്പുഴ : ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജില്‍ നിന്നും കൊവിഡ് ചികിത്സയിലെ വീഴ്ച കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതാണ് വിവാദമായത്. കായംകുളം പള്ളിക്കല്‍ സ്വദേശിയായ രമണന്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചുവെന്ന് അറിയിച്ചാണ് ബന്ധുക്കള്‍ക്ക് ഫോണ്‍ കോള്‍ എത്തിയത്. എന്നാല്‍ രാവിലെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയതോടെ ജീവനോടെയുള്ള രമണനെയാണ് കണ്ടത്.

kerala

എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസയച്ചു. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടത്. ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതിനെ കുറിച്ചും വിശദീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

അതേ സമയം, കൊവിഡ് ബാധിച്ച രമണന്‍ മരണപ്പെട്ടു എന്നാണ് ബന്ധുക്കളെ ആശുപത്രി അധികൃതര്‍ വിളിച്ച് അറിയിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നും കൊവിഡ് മാനദണ്ഡ പ്രകാരം ശവസംസ്‌ക്കാരത്തിനുളള ഒരുക്കങ്ങള്‍ തയ്യാറാക്കാനും ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.

മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍

ഇതേ തുടര്‍ന്ന് വീട്ടുകാര്‍ സംസ്‌ക്കാരത്തിനുളള ഒരുക്കങ്ങള്‍ നടത്തി. മാത്രമല്ല രമണന് ആദരാജ്ഞലി പോസ്റ്ററുകളും അടിച്ചു. കൂടാതെ രമണന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് വേണ്ടി ആംബുലന്‍സുമായി ആശുപത്രിയിലേക്ക് എത്താനും നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം ബന്ധുക്കള്‍ ആംബുലന്‍സുമായി മെഡിക്കല്‍ കോളേജില്‍ എത്തിയത് എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ടത് ജീവനോടെയുള്ള രമണനെയായിരുന്നു. കൊവിഡ് ബാധിച്ച രമണന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴ്ിയുകയാണ്. സംഭവത്തില്‍ ആരോഗ് യമന്ത്രി വീണ ജോര്‍ജ് ഇടപെട്ടിരുന്നു. സംഭവത്തില്‍ രമണന്റെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.

നേരത്തെ മൃതദേഹം മാറി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും ആലപ്പുഴ മെഡിക്കല്‍ കോളേജ് പെട്ടിരുന്നു . കൊവിഡ് ബാധിച്ച് മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം മാറി നല്‍കിയത്. മാറി നല്‍കിയ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി പ്രതിഷേധിച്ചിരുന്നു.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+