ആലപ്പുഴയിൽ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു: വഴക്കിന് ശേഷം വെട്ടുകത്തി കൊണ്ട് വെട്ടിക്കൊന്നു!
മണ്ണഞ്ചേരി: വീടിനുള്ളില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാര്‍ഡ് കലവൂര്‍ കോളനിയില്‍ ദേവീകൃഷ്ണ (31) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രകാശനെ (38) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ബന്ധുവായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ദേവീകൃഷ്ണയെ പ്രകാശന്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണെന്നും ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് ആരോപിച്ച് കുറെ നാളായി പ്രകാശന്‍ വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മുസ്ലിംലീഗിനെതിരെ മന്ത്രി ജലീല്‍, ലീഗിന് ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്ന് ജലീല്‍
വ്യാഴം രാത്രിയും വഴക്കുണ്ടായി. ദേവീകൃഷ്ണയെ വെട്ടുകത്തി ഉപയോഗിച്ചു കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിനേറ്റ മാരകമായ അഞ്ചു മുറിവുകളാണ് മരണകാരണമായതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. വീട്ടിലുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കളെ സഹോദരന്റെ വീട്ടില്‍ക്കൊണ്ടാക്കിയ ശേഷം പ്രകാശന്‍ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് വീട്ടിലെത്തി പ്രകാശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണ്ണഞ്ചേരിയില്‍ ക്വട്ടേഷന്‍ മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമാണ് കലവൂര്‍ ഐടിസി കോളനി. ഐടിസി കോളനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 13 മയക്കുമരുന്ന കേസുകളും മൂന്ന് കൊലപാതക കേസുകളുമാണ് ഉണ്ടായിരിക്കുന്നത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിനുള്ളില്‍ നിന്നു കണ്ടെടുത്തു. പ്രകാശന്‍ മുന്‍പ് പല ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ദേവീകൃഷ്ണയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി മല്ലപ്പള്ളിയിലേക്കു കൊണ്ടുപോയി.












Click it and Unblock the Notifications