മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിംലീഗിനെതിരെ മന്ത്രി ജലീല്‍, ലീഗിന് ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്ന് ജലീല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജലീലിനെ പ്രതിസന്ധിയിലാക്കിയ മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍ രംഗത്ത്. മുസ്ലിംലീഗിന് ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്നും ജലീല്‍ പറഞ്ഞു. അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ എം ഷാജിയുടെ പേരില്‍ പുറത്തിറങ്ങിയ വര്‍ഗ്ഗീയ നോട്ടീസ് സംബന്ധിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം.

കര്‍ഷകര്‍ക്ക് തിരിച്ചടവ് വേണ്ടാത്ത വായ്പ, ഏക്കറിന് 25000 വരെ, ബിജെപിയുടെ പുതിയ നീക്കം

തികഞ്ഞ മതാന്ധതയും വര്‍ഗ്ഗീയതയും നിറഞ്ഞ ഇത്തരം ആശയ പ്രചാരണം എന്തിന് വേണ്ടിയായിരുന്നെന്നും പറയണമെന്നും ജലീല്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. നോട്ടീസ് പുറത്തിറക്കുക വഴി ലീഗിന് ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ല. തനിക്കൊപ്പം വേദി പങ്കിട്ടതിന് പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിഥുനയെ പുറത്താക്കിയത് അവര്‍ ദലിത ആയതിനാലാണ്.

ktjaleel-1

അതേസമയം തനിക്കൊപ്പം ഒരേ ചേംബറിലിരുന്ന് സംസാരിച്ച പി ഉബൈദുല്ല എംഎംഎല്‍എ, മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ എന്ത് കൊണ്ടാണ് പുറത്താക്കാത്തത്. ഇത് ഇരട്ട നീതിയാണ്. പൊന്നാനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്തുണ്ടാവുമെന്ന് മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അവിടെ സിറാത്ത് പാലം കടക്കുമോയെന്ന് നോക്കട്ടെ മന്ത്രി പരിഹസിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ പി കെ ഫിറോസുമായി മത്സരിക്കുമൊയെന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി. തനിക്കെതിരെയുള്ള ആരോപണങ്ങളുടെ രേഖകള്‍ കൂടുതലാണെങ്കില്‍ കോടതിയിലെത്തിക്കാനുള്ള വാഹനക്കൂലി തരാം. ഒരു സ്ത്രീ പ്രവേശിച്ചാല്‍ ഒരു ആരാധാനലവും തകരില്ല. ജലീല്‍ പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം വി പി അനിലും പങ്കെടുത്തു.


യൂത്ത്‌ലീഗ് നേതാവായ അധ്യാപകനെതിരെയുള്ള പരാതി പരിശോധിക്കുമെന്നും മന്ത്രി. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവ് സ്‌കുള്‍ അധ്യാപകനും യൂത്ത് ലീഗ് ജില്ലാ വൈ.പ്രസിഡന്റുമായ വ്യക്തിയെ നിയമിച്ചതിലുള്ള പരാതി അന്വേഷിച്ചുവരികയാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ജലീല്‍ പറഞ്ഞു. ലൈംഗിക പീഡനം മൂലം പോക്‌സോ ചുമത്തിയ ഇത്തരം പ്രവര്‍ത്തരെ ദേശീയ കമ്മിറ്റിയില്‍ പ്രതിഷ്ടിക്കാനും മുസ്‌ലിം ലീഗ് മടിക്കില്ലെന്നും ജലീല്‍ പറഞ്ഞു.


സ്ത്രീകളെ ബഹുമാനിക്കാത്ത നാടും സമൂഹവും അപരിഷ്‌കൃതരുടേതാണന്നും സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണ് പരിഷ്‌കാരിയെന്നും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. കുറ്റിപ്പുറം എന്‍ജീനിയറിംഗ് കോളേജില്‍ രണ്ടാം ഘട്ട കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം തുല്യ അവകാശങ്ങള്‍ക്ക് വേണ്ടി നില നില്‍ക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടിയുള്ള വനിതാ മതിലില്‍ അതിനാല്‍ തന്നെ ഭാഗമാകണം. ആണ്‍ക്കുട്ടികളെയും പെണ്‍ക്കുട്ടികളെയും തുല്യമായി രക്ഷിതാക്കള്‍ കരുതണമെന്നും മന്ത്രി പറഞ്ഞു. പെണ്‍ക്കുട്ടികളെ അപലകളായി കാണുക, ജീവ ശാസ്ത്രപരമായ അവളുടെ ജീവിത അവസ്ഥകളെ ന്യൂനതകളായി കാണുക , തുടങ്ങിയതിന് എതിരെയുള്ള ഉയര്‍ത്തേഴുന്നേല്‍പ്പാണ് കുടുംബശ്രീ. സ്വയം അവകാശങ്ങള്‍ക്കായുള്ള തന്റേടവും അവകാശബോധവും സ്ത്രീകള്‍ക്കിടയില്‍ കുടുംബശ്രീ ഉണ്ടാക്കി. സ്വന്തമായി ഉപജീവനത്തിന്റെ വഴികള്‍ കണ്ടെത്താന്‍ കുടുംബശ്രീ പ്രേരിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി അധ്യക്ഷയായി. കുടുംബശ്രീ പാഠപുസ്തകവും കുടുംബശ്രീ രൂപകല്‍പന ചെയ്ത കലണ്ടറും മന്ത്രി കെ.ടി ജലീല്‍ പ്രകാശനം ചെയ്തു.
സമൂഹാധിഷ്ഠിത സംഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നതിനും പുതിയ ദിശാബോധം നല്‍കുന്നതിനുമായി കഴിഞ്ഞ വര്‍ഷമാണ് കുടുംബശ്രീ സ്‌കൂള്‍ എന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിച്ചത്. ജന ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാന്നിദ്ധ്യമുറപ്പിച്ച കുടുംബശ്രീ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രിത സന്നദ്ധ സ്ത്രീ സംഘമാണ്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
minister jaleel against muslim legue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X