Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേര്‍ത്തലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കൊന്ന സംഭവത്തില്‍ ഭര്‍ത്താവും മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടെ ശ്യാമിന്റെ രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. രാത്രിയോടെയായിരുന്നു അന്ത്യം.

ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ശ്യാം ചികിത്സയിലായിരുന്നു. ശ്യാമിന്റെ ഭാര്യ ആരതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. മൂന്ന് മാസം മുമ്പും ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

chertjhala-husband-death

ആരതിയെ പൊള്ളലേറ്റ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒന്‍പത് മണിയോടെ ഇരുചക്ര വാഹനത്തില്‍ ജോലി സ്ഥലത്തേക്ക് വന്ന ആരതിയെ ബൈക്കിലെത്തി ശ്യാം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ കാരണമെന്ന് ശ്യാം മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും, വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തുവെന്നുമാണ് മൊഴിയിലുള്ളത്.

ആരതിക്ക് 90 ശതമാനവും പൊള്ളലേറ്റിരുന്നു. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മക്കളുമൊത്ത് മാറിത്താമസിച്ചിരുന്ന ആരതി ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശ്യാമിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ശ്യാം ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു ആരതി. വണ്ടി തടഞ്ഞ് ആരതിയെ വലിച്ചിറക്കി തലവഴി പെട്രോളൊഴിച്ച് ശ്യാം തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളിച്ച് കൊണ്ട് ഓടിയ ഇവര്‍ അടുത്ത വീടുവരെ എത്തി. ഓടിക്കൂടിയവരാണ് തീയണച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+