ഞാൻ 10 വയസുള്ള ആൺകുട്ടിയാണ്; ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിലെ തെറ്റ് തിരുത്തി മലയാളി കളരിപ്പയറ്റ് അഭ്യാസി
ആലപ്പുഴ: കളരിപ്പയറ്റ് കലാകാരനെ പെണ്‍കുട്ടിയായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത്. മലയാളിായ നീലകണ്ഡന്‍ നായരുടെ വീഡിയോയാണ് പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് ആനന്ദ് നല്‍കിയ ക്യാപ്ഷനെ തുടര്‍ന്ന് നീലകണ്ഡന്‍ തന്നെ തുരുത്തലുമായി രംഗത്തെത്തുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ആനന്ദ് മഹീന്ദ്ര തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ചത്. അസാധാരണ കഴിവ് പ്രകടിപ്പിക്കുന്നവരെ കുറിച്ച് ട്വീറ്റ് ചെയ്ത് അഭിന്ദിക്കുന്ന വ്യാവസായിയാണ് ആനന്ദ് മഹീന്ദ്ര. ഇത്തരത്തിലാണ് അദ്ദേഹം മലയാളി ബാലന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
ഓഗസ്റ്റ് 26-ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര നീലകണ്ഠന്‍ നായരുടെ ഒരു വീഡിയോ പങ്കുവെക്കുകയും 10 വയസ്സുകാരന്റെ ലിംഗഭേദം തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു, മുന്നറിയിപ്പ് ഈ പെണ്‍കുട്ടിയുടെ മുന്നില്‍ ചെന്ന് പെടാതിരിക്കുക എന്നായിരുന്നു ആനന്ദ് മഹീന്ദ്ര പങ്കുവച്ച ക്യാപ്ഷന്‍. പിന്നാലെ നീലകണ്ഠന്‍ നായര്‍ ഉടന്‍ തന്നെ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനോട് പ്രതികരിക്കുകയും അദ്ദേഹത്തിന്റെ തെറ്റ് തിരുത്തുകയും ചെയ്തു.
ഇതിന് ശേഷമാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഒരായിരം ക്ഷമാപണം. ഏത് സാഹചര്യത്തിലും നിങ്ങളുടെ കഴിവുകള്‍ വിസ്മയകരമാണ്. ആരും നിങ്ങളുടെ മുന്നില്‍ ചെന്ന് പെടരുത് എന്ന എന്റെ മുന്നറിയിപ്പില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു എന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് നീലകണ്ഡന്റെ കളരിപ്പയറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുടര്‍ന്നാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ആനന്ദ് മഹീന്ദ്രയുടെ തെറ്റായ ക്യാപ്ഷന്‍ കണ്ടതോടെ നീലകണ്ഠന്‍ പ്രിന്‍സ് ഓഫ് കളരിപ്പയറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ മറുപടി നല്‍കുകയായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി സര്‍! ഒരു ചെറിയ തിരുത്തല്‍ - ഞാന്‍ ഒരു പെണ്‍കുട്ടിയല്ല, ഞാന്‍ 10 വയസ്സുള്ള ആണ്‍കുട്ടിയാണ്. കളരിപ്പയറ്റിലെ ഒരു ഹ്രസ്വചിത്രത്തിലെ കഥാപാത്രത്തിനായി ഞാന്‍ മുടി നീട്ടിവളര്‍ത്തുകയാണെന്ന് നീലകണ്ഠന്‍ ട്വീറ്റില്‍ മറുപടിയായി പറഞ്ഞു.
Recommended Video
നീലകണ്ഠന്‍ നായര്‍ കേരളത്തിലെ ഏകവീര കളരിപ്പയറ്റ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ്. ഒരു പുരാതന ആയോധന കലാരൂപമായ കളരിപ്പയറ്റ് പുരാതന യുദ്ധഭൂമിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ്. കളരിപ്പയറ്റില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭ്യാസിയാണ് നീലകണ്ഠന്‍. 30 മിനിറ്റില്‍ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞ് അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടാനും നീലകണ്ഠന് സാധിച്ചിട്ടുണ്ട്.
ആലപ്പുഴ കിടങ്ങാം പറമ്പ് വിമുക്ത ഭടനും എന്‍സിസി ഉദ്യോഗസ്ഥനുമായ മഹേഷ് കുമാറിന്റെയും സൂചിത്രയുടെയും മകനാണ് നീലകണ്ഠന്‍. സഹോദരി വൈഷ്ണവിയും കളരിപ്പയറ്റ് അഭ്യസിക്കുന്നുണ്ട്. നീലകണ്ഠന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications