Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുതിരഞ്ഞെടുപ്പ്: അനധികൃത പണം ആലപ്പുഴയില്‍ ഒഴുകുന്നു, ഇതുവരെ പിടിച്ചെടുത്തത് 9 ലക്ഷം

ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ നടത്തിയ പരിശോധയില്‍ ജില്ലയില്‍ ഇതുവരെ 9,09,780 രൂപ പിടിച്ചെടുത്തു. രേഖകളില്ലാതെ വാഹനത്തിലും മറ്റും കടത്താന്‍ ശ്രമിച്ച പണമാണ് ഇത്തരത്തില്‍ പിടികൂടിയത്. ഫ്‌ളൈയിങ് സ്‌ക്വാഡ്, 2,39,000 രൂപയും പൊലീസ് നടത്തിയ പരിശോധയില്‍ 6,70,780 രുപയുമാണ് പിടിച്ചെടുത്തത്.

1

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ്, എക്‌സൈസ് എന്നിവ നടത്തിയ പരിശോധനയില്‍ 5,49,472 രൂപയുടെ 3235.675 ലിറ്റര്‍ അനധികൃത മദ്യം പിടിച്ചെടുത്തു. ഇതില്‍ എക്‌സൈസ് 2745.375 ലിറ്ററും പോലീസ് 490.30 ലിറ്ററും പിടിച്ചെടുത്തു. ജില്ലയില്‍ അനധികൃത് പണം, മദ്യം എന്നിവ കണ്ടെത്തുന്നതിന് വിവിധ നിയമസഭാ മണ്ഡലങ്ങളിലായി ഒമ്പത് വീതം ഫ്‌ലൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നതായി ചെലവ് നിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസറും ഫിനാന്‍സ് ഓഫീസറുമായ ഷിജു ജോസ് അറിയിച്ചു.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗത്തിന് മുന്‍പായി മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മൈക്ക് മുഖേന വിളിച്ച് പറയാനുള്ള നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പരിശീലനത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

ഈസ്റ്റര്‍, മറ്റ് ഉത്സവങ്ങള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതിരുക്കുന്നതും ആളുകള്‍ ഒത്തുകൂടാനിടയുള്ള അവസരങ്ങള്‍ കൂടുന്നതും കോവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ല കളക്ടര്‍ വ്യക്തമാക്കി. കോവിഡ് രോഗ വ്യാപനത്തില്‍ വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ സ്ഥലങ്ങളും തിരക്കുള്ള സ്ഥലങ്ങളും മുഖാമുഖം അടുപ്പത്തിലുള്ള ഇടപെടലുകളും പ്രധാന കാരണങ്ങളാണ്. അതുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+