എം ലിജുവിനെതിരെയുളള ആരോപണം: ഇല്ലിക്കല്‍ കുഞ്ഞുമോനെ അനിശ്ചിതകാലത്തേക്ക് പുറത്താക്കി കോൺഗ്രസ്
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാനി മോള് ഉസ്മാനെ തോല്‍പ്പിച്ചത് എം ലിജുവും ഉന്നതനായ നേതാവും ചേര്‍ന്നാണ് എന്നുളള ആരോപണത്തിന് പിന്നാലെ ഇല്ലിക്കല്‍ കുഞ്ഞുമോന് എതിരെ നടപടി. കുഞ്ഞുമോനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കി. ആലപ്പുഴ നഗരസഭാ മുന്‍ ചെയര്‍മാനാണ് കോണ്‍ഗ്രസ് നേതാവായ ഇല്ലിക്കല്‍ കുഞ്ഞുമോന്. ആലപ്പുഴ ഡിസിസി പ്രസിഡണ്ടായ എം ലിജുവിന് എതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇല്ലിക്കല്‍ കുഞ്ഞുമോന് എതിരെയുടെ അച്ചടക്ക നടപടി.
2019ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ അരൂര്‍ യുഡിഎഫ് ഷാനിമോള്‍ ഉസ്മാനിലൂടെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ദലീമ ജോര്‍ജിനോട് ഷാനിമോള്‍ ഉസ്മാന് തോല്‍വിയേറ്റുവാങ്ങി. നേരിയ വോട്ടുകള്‍ക്കായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പരാജയം. തിരഞ്ഞെടുപ്പില്‍ ഷാനിമോളെ തോല്‍പ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് ഇല്ലിക്കല്‍ കുഞ്ഞുമോന് ആരോപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒരു ഉന്നതനായ നേതാവിനൊപ്പം ഡിസിസി അധ്യക്ഷനായിരുന്ന എം ലിജു ഗൂഢാലോചന നടത്തി എന്നാണ് ഇല്ലിക്കല്‍ കുഞ്ഞുമോന് ആരോപിച്ചത്.

ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ എം ലിജുവും കോണ്‍ഗ്രസിന്റെ ഉന്നത നേതാവും ചേര്‍ന്ന് രഹസ്യ യോഗം ചേര്‍ന്നു എന്നും ഇല്ലിക്കല്‍ കുഞ്ഞുമോന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി ഉറപ്പാക്കാന്‍ അരൂര്‍ മണ്ഡലത്തില്‍ വന്‍ തോതില്‍ പണം ഇറക്കി എന്നും ഇല്ലിക്കല്‍ കുഞ്ഞുമോന് ആരോപിച്ചു. അരൂരിലെ തോല്‍വി രണ്ട് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ തലയില്‍ വെച്ച് കെട്ടി നേതൃത്വം തലയൂരുകയായിരുന്നു എന്നും ഇല്ലിക്കല്‍ കുഞ്ഞുമോന് ആരോപിച്ചു.
'നിനക്കായ് ഞാൻ ഇവിടെയുണ്ട്', പറയുകയും തെളിയിക്കുകയും ചെയ്തു, സണ്ണി വെയ്നിനെ കുറിച്ച് മഞ്ജു വാര്യർ
അമ്പലപ്പുഴ മണ്ഡലത്തിലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന എം ലിജുവിനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ച് ഇന്നലെ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ആരോപണത്തില്‍ ഇല്ലിക്കല്‍ കുഞ്ഞുമോന് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ല എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എം ലിജുവിനെതിരെ ഇല്ലിക്കല്‍ കുഞ്ഞുമോന് ഗുരുതര ആരോപണങ്ങളുമായി വാര്‍ത്താ സമ്മേളനം വിളിച്ചത്. അതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയിരിക്കുന്നത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications