Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയാണെന്ന് പോലും നോക്കിയില്ല, രജനിക്കൊപ്പം ജീവിക്കാന്‍ ക്രൂരകൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആലപ്പുഴ: സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക വിവരമാണ് കഴിഞ്ഞ മണിക്കൂറില്‍ ആലപ്പുഴയില്‍ നിന്നും പുറത്തുവന്നത്. കൈനകരിയില്‍ കാമുകനും കാമുകിയും ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഈ യുവാവിന്റെ ആദ്യത്തെ കാമുകിയായിരുന്നു കൊല്ലപ്പെട്ട യുവതി. അനിതയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇപ്പോഴിതാ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പൊലീസ് നടത്തുന്നത്.

പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

1

കൊലപ്പെട്ട അനിത കാമുകനായ പ്രതീഷില്‍ നിന്ന് ആറ് മാസം ഗര്‍ഭിണിയായിരുന്നെന്ന് പൊലീസ് പറയുന്നു. മലപ്പുറം സ്വദേശിയാണ് കാമുകനായ പ്രതീഷ്. ഇയാളുടെ മറ്റൊരു കാമുകിയായ കൈനകരി സ്വദേശി രജനിയുടെ സഹായത്തോടെയാണ് കൊലപപാതകം ആസൂത്രണം ചെയ്തത്. രജനിയുടെ സഹായത്തോടെ അനിതയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളുകയായിരുന്നു.

2

രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് അനിത പ്രതീഷിനൊപ്പം നാട് വിട്ടിരുന്നു. കായംകുളത്തെ അഗ്രിക്കള്‍ച്ചറല്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് രണ്ട് പേരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായപ്പോല്‍ അനിത കുടുംബം ഉപേക്ഷിച്ച് ഇയാളോടൊപ്പം നാടുവിടുകയായിരുന്നു.

3

പിന്നീട് കോഴിക്കോട്, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലായി ഇവര്‍ താമസിച്ചു. ആലത്തൂരിലെ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തത്. ഇതിനിടെയാണ് അനിത ഗര്‍ഭിണിയായത്. ഈ സമയത്തായിരുന്നു പ്രതീഷ് കൈനകരി സ്വദേശിയായ മറ്റൊരു യുവതിയെ പരിചയപ്പെടുന്നത്. ഇവരുടെ പ്രണയത്തിലായതോടെയാണ് എല്ലാം മാറി മറിഞ്ഞത്.

4

നേരത്തെ ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ആളാണ് രജനി. തുടര്‍ന്ന് രജനി.ുമായി ഒന്നിച്ച് കഴിയാന്‍ പ്രതീഷ് ാരംഭിച്ചു. എന്നാല്‍ അനിത ഗര്‍ഭിണിയായതോടെ അവരെ ഒഴിവാക്കാനുള്ള ശ്രമം പ്രതീഷ് തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് അനിതയെ ആലത്തൂരില്‍ നിന്ന് കൈനകരിയിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു.

5

അവിടെ എത്തിയ അനിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ബോധരഹിതയായ അനിത മരിച്ചെന്നു കരുതി ഇരുവരും ആറ്റിലേക്ക് തള്ളുകയായിരുന്നു. ആറ്റില്‍ വീണതിന് ശേഷമാണ് അനിത കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ അനിത ആറ് മാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

6

ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന്‌സമീപം മൃതദേഹം കണ്ടത്. ഞായറാഴ്ച സഹോദരന്‍ എത്തിയാണ് അനിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ചാണ് കൊലപാതകമാണെന്ന് മനസിലായത്. തുടര്‍ന്ന് ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+