ആലപ്പുഴയില്‍ 17 വയസുള്ള സ്വന്തം മകളെ പീഡിപ്പിച്ചത് വര്‍ഷങ്ങളോളം, പിതാവിന്റെ ക്രൂരത കേട്ട് ഞെട്ടി പൊലീസ്
ആലപ്പുഴ: ആലപ്പുഴയില്‍ 17 വയസുള്ള മകളെ പീഡിപ്പിച്ച സംഭവത്തില്‍ സിഐഎസ്എഫ് അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിഐഎസ്എഫ് അധികൃതര്‍ വഴിയാണ് അമ്മ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പെണ്‍കുട്ടി പിതാവിനെ കുറിച്ച് നല്‍കിയിരിക്കുന്നത്.
ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം

മഹാരാഷ്ട്ര സ്വദേശികളാണ് കുടുംബം. വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതിന് പിന്നാലെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. 15 വയസുള്ളപ്പോള്‍ പെണ്‍കുട്ടിയെ ബന്ധുമായ യുവാവ് വിവാഹം കഴിച്ചതാണെന്നും പിന്നീട് പിണങ്ങിത്താമസിക്കുകയായിരുന്നെന്നും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല.

തന്നെ പിതാവ് 12 വയസുമുതല്‍ പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കേന്ദ്ര സര്‍വീസില്‍ ആയതുകൊണ്ട് നേരത്തെ പിതാവ് ബംഗാളില്‍ ജോലി ചെയ്തിരുന്നു. അന്നമുതല്‍ ഒപ്പമുണ്ടായിരുന്ന പിതാവ് പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ എത്തിയിട്ടും പീഡനം തുടരുകയായിരുന്നെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ അമ്മ കുളിക്കുന്നതിനിടെ മദ്യ ലഹരിയില്‍ എത്തിയ പിതാവ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. എതിര്‍പ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് അമ്മ എത്തിയപ്പോഴാണ് ഇയാള്‍ പിന്മാറിയത്. തുടര്‍മ്മ അമ്മ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരങ്ങള്‍ തുറന്നുപറഞ്ഞത്. പോക്‌സോ വകുപ്പ് പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, പാലക്കാട് പട്ടാമ്പിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയെ മയക്കുമരുന്ന നല്‍കി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി 25 കാരന്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കാണിച്ച് യുവാവ് പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
നിത്യാ മേനോൻ തെലുങ്കിൽ കണ്ണമ്മയായി എത്തുന്നു, അറിയാം പുതിയ വിശേഷങ്ങളും ചിത്രങ്ങളും












Click it and Unblock the Notifications