Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കുറ്റം ഇനിയും ആയിരം തവണ അഭിമാനത്തോടെ ചെയ്യും: പൊലീസ് നടപടിയില്‍ മറുപടിയുമായി എംപി

തിരുവനന്തപുരം: പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും പാർലമെന്റ് അംഗഹവുമായ കൊടിക്കുന്നില്‍ സുരേഷ്. പാവപ്പെട്ടവന്റെ കിടപ്പാടം കൊള്ളയടിക്കാനായി കെ റെയിലിന്റെ കല്ല് നാട്ടാൻ വരുന്ന പിണറായിയുടെ ഉദ്യോഗസ്ഥപ്പടയെ ജനപക്ഷത്തു നിന്ന്, പാവപ്പെട്ടവരുടെ ഒപ്പം നിന്നുകൊണ്ട് ചെറുക്കുന്നത് കുറ്റമാണെങ്കിൽ ആ കുറ്റം ഇനിയും ആയിരം തവണ അഭിമാനത്തോടെ ചെയ്യുമെന്നാണ് പൊലീസ് നടപടിയില്‍ പ്രതികരിച്ചുകൊണ്ട് എംപി ഫേസ്ബുക്കില്‍ കുറിച്ചത്. കെ റെയില്‍ സിൽവർലൈൻ സര്‍വെക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രാകരം കേസെടുത്തത്. ഇത് സംബന്ധിച്ച് എംപി ഫേസ്ബുകുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

kodikkunnil-

പാവപ്പെട്ടവന്റെ കിടപ്പാടം കൊള്ളയടിക്കാനായി കെ റെയിലിന്റെ കല്ല് നാട്ടാൻ വരുന്ന പിണറായിയുടെ ഉദ്യോഗസ്ഥപ്പടയെ ജനപക്ഷത്തു നിന്ന്, പാവപ്പെട്ടവരുടെ ഒപ്പം നിന്നുകൊണ്ട് ചെറുക്കുന്നത് കുറ്റമാണെങ്കിൽ ആ കുറ്റം ഇനിയും ആയിരം തവണ അഭിമാനത്തോടെ ചെയ്യും. ചെങ്ങന്നൂരിൽ കെ റെയിൽ സിൽവർ ലൈൻ സർവ്വേനടത്തി കാളിയൂദനനായി വന്ന കെ റെയിൽ ഉദ്യോഗസ്ഥർ പാവപ്പെട്ട ജനങ്ങളോട് ധാർഷ്ട്യത്തോടെ പെരുമാറുകയും അവർക്കെതിരെ ആക്രോശം മുഴക്കുകയും ചെയ്‌തത് നോക്കുകുത്തികളെ പോലെ കണ്ടു നിന്ന പിണറായിയുടെ പോലീസ് ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി വാദിച്ച തന്നെ കേസിൽകുടുക്കുന്നത് പിണറായിയുടെ ഉത്തരവ് പ്രകാരം ആണെങ്കിൽ, ഇനിയും കേരളമെങ്ങും കെ റെയിൽ വിരുദ്ധ സമരങ്ങൾ ഉയരുമെന്നും കോൺഗ്രസിന്റെ എം പി മാർ ആ സമരത്തിന്റെ മുൻനിരയിൽ ഉണ്ടാകും.

കിടപ്പാടം ഒഴിപ്പിക്കപ്പെടുന്നത് എന്തിനെന്നു ചോദിച്ച ഒരു ഹൃദ്‌രോഗിയെ പോലീസ് ഒരു മാർഗനിർദേശവും പാലിക്കാതെ അറസ്റ് ചെയ്തത് ഒരു എം പി എന്ന നിലയിൽ താൻ അന്വേഷിക്കാൻ ചെന്നത് പിണറായിയുടെ അനുചരന്മാരായ പോലീസുകാർക്ക് ഇഷ്ടപ്പെട്ടില്ല , അതിനാലാണ് ഇപ്പോൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് എന്നാൽ ഈ വിഷയത്തിൽ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകും , തുടർന്ന് അവകാശ ലംഘനത്തിനു നോട്ടീസ് നൽകുകയും ചെയ്യും. കെ റെയിൽ ഉദ്യോഗസ്ഥർ റെയിൽേവ ഉദ്യോഗസ്ഥർ എന്നതിന് പകരം പിണറായി സർക്കാരിന്റെ അനുചരന്മാരായോ പെരുമാറുന്നത് ചൂണ്ടിക്കാട്ടി വിശദമായ പരാതി റെയിൽവേ മന്ത്രിക്ക് നൽകും, വരുന്ന പാർലമെന്റ് റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാനും പരാതി നൽകും.

എന്തൊരു ലുക്കാണ് മഞ്ജു ചേച്ചി ഇത്, ചിരി ഒരു രക്ഷയും ഇല്ല: വൈറലായി മഞ്ജു വാര്യറുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍

പോലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് , സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിക്കൊണ്ട് , പാവങ്ങളുടെ കിടപ്പാടം കൊള്ളയടിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള പോരാട്ടം നിസ്സംശയം തുടരുമെന്നും, തന്റെ പ്രാണൻ പോയാലും പാവപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുമെന്നും , കാക്കിയിട്ടവർ പോലീസുകാർ ആയി പെരുമാറണമെന്നും, പിണറായിയുടെ പിണിയാളുകളായി തരം താഴരുതെന്നും ഒരു വട്ടം കൂടി ഓർമിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+