മഴക്കെടുതി: ഞായറാഴ്ചയും കര്‍മനിരതരായി സര്‍ക്കാര്‍ ജീവനക്കാര്‍
തിരുവനന്തപുരം: മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസമായ ഞായറാഴ്ചയും പ്രവര്‍ത്തിച്ചു. റവന്യൂ, ദുരന്തനിവാരണം വിവര പൊതുജനസമ്പര്‍ക്കം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാര്‍ മറ്റു പ്രവൃത്തിദിനങ്ങളിലേതുപോലെ തന്നെ ഹാജരായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.
പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...
ഗവണ്മെന്റ് സെക്രട്ടേറിയറ്റും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലാ കളക്ടറേറ്റുകളും മറ്റു സര്‍ക്കാര്‍ ഓഫീസുകളും ഇന്നലെ പ്രവര്‍ത്തിച്ചു. സെക്രട്ടേറിയറ്റില്‍ 54.9 ശതമാനം (3116)പേരാണ് ജോലിക്ക് ഹാജരായത്. റവന്യൂ, ദുരന്ത നിവാരണ വകുപ്പുകള്‍ക്കു പുറമേ മറ്റു വകുപ്പുകളിലും സാധാരണപോലെ ജീവനക്കാര്‍ ഹാജരായി. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ 236 ജീവനക്കാരില്‍ 219 പേരും (92 ശതമാനം) ഹാജരായി.

കൊല്ലം ജില്ലാ കളക്ടറേറ്റില്‍ 88 ശതമാനവും, ആലപ്പുഴയില്‍ 95 ശതമാനവും, കോട്ടയത്ത് 90 ശതമാനവും , എറണാകുളത്ത് 96 ശതമാനവും, തൃശൂരില്‍ 97 ശതമാനവും, വയനാട് 97 ശതമാനവും, കോഴിക്കോട് 92 ശതമാനവും ജീവനക്കാര്‍ ഹാജരായി. ഇതിനുപുറമേ, ഈ ജില്ലകളിലെ താലൂക്ക്, വില്ലേജ് ഓഫീസുകളിലെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെയും ഭൂരിപക്ഷം ജീവനക്കാരും ഇന്നലെ ജോലിക്കെത്തി.
കണ്ണൂര്‍ ജില്ലയില്‍ മഴക്കെടുതിയുടെ രൂക്ഷത കുറഞ്ഞുവെങ്കിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തി. കണ്ണൂര്‍ കലക്ടറേറ്റില്‍ സഹായ സാധനങ്ങള്‍ സ്വീകരിക്കാനും മറ്റ് സഹായം കൂടുതല്‍ ആവശ്യമുള്ള ജില്ലകളിലേക്ക് കയറ്റി അയക്കുന്നതിനുമായി നിരവധി ജീവനക്കാര്‍ എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications