കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും സംസ്ഥാനം കരകയറുകയാണ്. രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമായി മുന്നേറുമ്പോഴും ഇനി ആയിരങ്ങൾ ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പത്തനംതിട്ട,
ഇടുക്കി, എറണാകുളം ജില്ലകളിൽ പുറപ്പെടുവിച്ച റെഡി അലേർട്ട് പിൻവലിച്ചിട്ടുണ്ട്.

കേരളത്തിൽ ശക്തമായ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 7 ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്ക്..

rain

Newest First Oldest First
5:15 PM, 19 Aug

മാധ്യമങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി. ദുരന്തബാധിത മേഖലകളിൽ അവബോധം ഉണ്ടാക്കാനും സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിലേക്കെത്തിക്കാനും മാധ്യമങ്ങൾ സഹായിച്ചു
5:11 PM, 19 Aug

നഷ്ടമായ പാഠപുസ്തകങ്ങളും രേഖകളും യൂണിഫോമും ഉടൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
5:10 PM, 19 Aug

മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് മുഖ്യമന്ത്രി. ഇന്ധനത്തിന് പുറമെ ദിവസം മൂവായിരം രൂപയും നൽകും. കേടു വന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം നൽകും
5:05 PM, 19 Aug

ഒരു പഞ്ചായത്തിൽ 6 ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിക്കും
5:01 PM, 19 Aug

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക പരിശോധന വീടുകളിൽ നടത്തും. ശുചീകരണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. വീടുകളിലേക്ക് മടങ്ങുന്നവർക്ക് ആവശ്യം വേണ്ട വസ്തുക്കൾ ഉടൻ കൈമാറുമെന്ന് മുഖ്യമന്ത്രി
5:01 PM, 19 Aug

ശുദ്ധജലവിതരണം യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
4:57 PM, 19 Aug

ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരു വനിതാ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
4:56 PM, 19 Aug

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണ്. പരമാവധി ജീവനുകൾ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചു
4:55 PM, 19 Aug

സംസ്ഥാനത്താകെ 3734 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,46,6 80 ആളുകളെന്ന് മുഖ്യമന്ത്രി
4:47 PM, 19 Aug

മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം
4:10 PM, 19 Aug

ചെങ്ങന്നൂരിൽ വെള്ളമിറങ്ങിത്തുടങ്ങി. വലിയ ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ഇനി പ്രായോഗികമല്ല. ചെറിയ വള്ളങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം.
3:54 PM, 19 Aug

തേനി ജില്ലയിലെ വൈഗ ഡാം നാളെ തുറക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പടി പളനിസ്വാമി അറിയിച്ചു. 120 ദിവസത്തേയ്ക്ക് ഡാം തുറന്ന് വയ്ക്കാനാണ് തീരുമാനം. 71 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവിൽ 66 അടി പിന്നിട്ടു.
3:50 PM, 19 Aug

കുട്ടനാട്ടിൽ കടുത്ത കുടിവെള്ള ക്ഷാമം. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ നഗരത്തിലേക്ക് മാറ്റുന്നു.
3:48 PM, 19 Aug

തൃശൂരിൽ പൂവത്തൂർ, കുണ്ടൂർ ഭാഗത്തേക്ക് 30 മുങ്ങൽ വിദഗ്ധരെ അയച്ചു. എൻ ഡി ആർ എഫിന്റെ 15 അംഗങ്ങളും ഇവിടെ രക്ഷാപ്രവർത്തനത്തിനുണ്ട്. ചാലക്കുടിയിലേയും പെരിയാറിലെയും വെള്ളം ഒരുമിച്ച് കയറുന്ന പ്രദേശമാണിത്.
3:45 PM, 19 Aug

ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ നിന്ന് മിതമായ നിലയ്ക്ക് പച്ചക്കറി നൽകും. അമിത വില ഈടാക്കിയാൽ കർശന നടപടിയെന്ന് മന്ത്രി ജി സുധാകരൻ
3:43 PM, 19 Aug

NDRF മെഡിക്കൽ ക്യാമ്പുകൾ തുറക്കും. പ്രളയശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുക്കും
3:41 PM, 19 Aug

മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും നാല് ലോറികളില്‍ ആവശ്യസാധനങ്ങളെത്തി, കൂടുതല്‍ ഭക്ഷ്യവസ്തുകള്‍ ഉടന്‍ എത്തും
2:57 PM, 19 Aug

കോട്ടയത്ത് പ്രളയത്തിന് ശമനമില്ല; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം. കുമരകത്ത് നിന്നും തിരുവാർപ്പ് നിന്നും ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. രണ്ട് മേഖലകളിൽ നിന്നുമായി എണ്ണായിരത്തോളം പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കാത്തുനിൽക്കുന്നു
2:21 PM, 19 Aug

ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആലപ്പുഴ ജില്ലയിലെ വിദേശ മദ്യക്കടകൾ അടിയന്തിരമായി അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
2:19 PM, 19 Aug

ആലപ്പുഴ SDV സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ കുടിവെള്ളം സംഭരിച്ചിരുന്ന ടാങ്ക് പൊട്ടിപോയി. 1000 ലിറ്ററോ അതിൽ കൂടുതലോ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് എത്തിക്കാൻ പറ്റുന്നവർ അത്യാവശ്യമായി ബന്ധപ്പെടുക 9496111942
2:18 PM, 19 Aug

പേപ്പാറ ഡാമിന്റെ ഒരു ഷട്ടർ അടച്ചു. വൃഷ്ടിപ്രദേശത്ത് മഴ മാറി നിൽക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. രണ്ട് ഷട്ടറുകൾ ഇപ്പോഴും തുറന്ന് കിടക്കുകയാണ്.
2:16 PM, 19 Aug

ചെങ്ങന്നൂരിൽ രക്ഷപെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചതായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.
1:43 PM, 19 Aug

ഇടുക്കിയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണ്. കുമളി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മാലിന്യം ഒലിച്ചുപോയി. മൂന്നാർ,അടിമാലി, മറയൂർ മേഖലകൾ ഒറ്റപ്പെട്ടുകിടക്കുന്നു.
1:38 PM, 19 Aug

നെല്ലിയാമ്പതിയിലെ റോഡ് കാൽനടയാത്രയ്ക്ക് യോഗ്യമാക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നു
1:34 PM, 19 Aug

രണ്ടുദിവസങ്ങൾക്കകം അട്ടപ്പാടിയിലേക്ക് ചെറിയ വാഹനങ്ങൾ കടത്തിവിടും
1:17 PM, 19 Aug

ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു. കരുവന്നൂർ പുഴ ഗതിമാറിയൊഴുകുന്നു
12:41 PM, 19 Aug

നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
12:23 PM, 19 Aug

ആലപ്പുഴയിലെ സർക്കാർ സ്കൂളിലെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ്. 115 പേരാണ് ഈ ക്യാമ്പിലുള്ളത്.
12:13 PM, 19 Aug

കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും കർണാടക ആർ ടി സി പുനസ്ഥാപിച്ചു
12:12 PM, 19 Aug

ഒറീസ ഫയർ സർവീസിലെ 250 ജീവനക്കാർ 75 പവർ ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിനെത്തിചേർന്നു
READ MORE

English summary
red alert in three districts of kerala, rescue operation continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X