ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേസ് തീര്‍പ്പാക്കും മുമ്പെ ജില്ലയുടെ മുഴുവന്‍ ചുമതല; ശ്രീറാമിനായി പതിവ് തെറ്റിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ പതിവ് തെറ്റിച്ച് സര്‍ക്കാര്‍. കേസില്‍ കോടതി നടപടചി നേരിടുന്നയാളെ കളക്ടര്‍ പദവിയില്‍ നിന്ന് ഒഴിവാക്കുന്ന രീതി ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ തെറ്റിക്കുകയായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായി വിചാരണം നേരിടാന്‍ ഒരുങ്ങുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ് ഇപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടടറായി നിയമിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പില്‍ നിന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമനം ലഭിച്ചിരിക്കുന്നത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമാണ് ജില്ലാ കളക്ടര്‍ക്കുള്ളത്.

ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. അപകടകരമായി വാഹനം ഓടിച്ച് വരുത്തിയ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിന് നേരെയുള്ളത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശ്രീറാമിന് നേരെ ചുമത്തിയിട്ടുള്ളത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിക്കാനായിട്ടില്ല. ഇതിനിടെ കേസില്‍ പ്രതിയായ വഫ വിടുതല്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടിനാണ് ഒന്നാം അഡി സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത്.

sreeram

അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധ രംഗത്തുണ്ട്. കൊലപാതക കേസില്‍ പ്രതിയായ ഒരാള്‍ക്ക് ജില്ലയുടെ മുഴുവന്‍ ചുമതല നല്‍കി നിയമിച്ച നടപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇതുകൊണ്ട് തന്നെ കളക്ടര്‍ ആയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപട്.

മലയാളി പുലിയല്ലേ; കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ സ്വന്തമായി വിമാനം നിര്‍മിച്ച് ലണ്ടന്‍ മലയാളിമലയാളി പുലിയല്ലേ; കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ സ്വന്തമായി വിമാനം നിര്‍മിച്ച് ലണ്ടന്‍ മലയാളി

കുറ്റാരോപിതനായ വ്യക്തിയെ ആലപ്പുഴ കളക്ടറായി നിയമിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കളക്ട്രേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കളങ്കിതനായ വ്യക്തിയെ നിയമിച്ച നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്നതിന് തെളിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നിയമനത്തിനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം എല്‍ എ എന്നിവരും ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയമന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.. ഇടത് മുന്നണി സര്‍ക്കാരിന്റെ ജനകീയ പിന്തുണയ്ക്കും, പ്രതിശ്ചായക്കും കളങ്കമേല്‍പ്പിക്കുന്ന നടപടിയാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് വഫ | Oneindia Malayalam

വാഹനമിടിച്ചു കൊലപ്പെടുത്തിയത് മുതല്‍ തന്റെ പദവിയും അധികാരവും ഉപയോഗിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും, വ്യാജ തെളിവുകള്‍ ചമച്ചതുള്‍പ്പെടെ കുറ്റാരോപിതനാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇത്തരം ഒരാള്‍ക്ക് ഏറ്റവും ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍ നല്‍കുന്നത് കൊലചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനോടും കുടുംബത്തോടും ചെയ്യുന്ന അനീതിയാണ്. നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലാത്ത ഉദ്യോഗസ്ഥന്, നീതിപൂര്‍വ്വമായി ജനങ്ങളോട് ഇടപെടാന്‍ സാധിക്കില്ല എന്ന് വ്യക്തമാണ്, എന്നും കമ്മിറ്റി പ്രസ്താവിച്ചു.

English summary
Kerala Govt broke the rules In the case of Sreeram Venkataraman IAS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X