Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നാലും കൊമ്പാ..രണ്ട് പൂത്തിരിക്ക് 36000 രൂപയോ'; രണ്ട് ടൂറിസ്റ്റ് ബസുകള്‍ പിഴയിട്ട് എംവിഡി

ആലപ്പുഴ : കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദ യാത്ര പുറപ്പെടുന്നതിന് മുമ്പ് പൂത്തിരി കത്തിച്ച് അപകടകരമായ സാഹചര്യം ഒരുക്കിയ സംഭവത്തില്‍ രണ്ട് ബസുകളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു .

വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. ആര്‍ ടി ഒ സജിപ്രസാദിന്റെ മേല്‍നോട്ടത്തില്‍ എം വി ഐമാരായ ജിന്‍സണ്‍ സേവ്യര്‍, ബിനീഷ്, ശരത് സേനന്‍ തുടങ്ങിയവലരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത് .

komban

അമ്പലപ്പുഴയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ വഴി ബസ് തിരിച്ചുവിട്ടെങ്കിലും പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം ഈ രണ്ട് ബസുകള്‍ക്ക് വേണ്ടി പരിശോധന ശക്തമായിരുന്നു. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത് . 36,000 രൂപയാണ് പിഴ ചുമത്തിയത്. പൂത്തിരി കത്തിച്ചതിന് കൊല്ലം പൊലീസാണ് കേസെടുക്കുക.

കൊല്ലം പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ ബസ്സുകളിലാണ് പൂത്തിരി കത്തിച്ചത്. ഹൈക്കോടതി അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത ബസ് തല്‍ക്കാലത്തേക്ക് വിട്ടയച്ചിരിക്കുകയാണ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെട്ടിരുന്നു .

Recommended Video

cmsvideo
    കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

    മോട്ടോര്‍ വാഹന ചട്ടങ്ങള്‍ നിരന്തരമായി ലംഘിക്കപ്പെട്ടുന്നത് ചൂണ്ടിക്കാണിച്ച് സ്വമേധയാ എടുത്തിട്ടുള്ള കേസ് പരിഗണിക്കുമ്പോഴാണ് ഈ വിഷയവും കോടതി പരിഗണിച്ചത്. ജഡ്ജിമാരുടെ നിര്‍ദേശപ്രകാരം സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു . എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ചോദിച്ചിരുന്നു .

    'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ

    കഴിഞ്ഞ മാസം പോയ വിനോദ യാത്രയ്ക്കിടെയാണ് പൂത്തിരി കത്തിച്ച് അപകടകരമായ സാഹചര്യമുണ്ടായത.് കോളേജില്‍ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബസ്സിന് മുകളില്‍ പൂത്തിരി കത്തിച്ചത് . ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു . ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ട് കേസെടുത്തത്. ഇലക്ട്രോണിക്സ്-കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര പോകുന്നതിനായിട്ടായിരുന്നു മൂന്ന് ടൂറിസ്റ്റ് ബസ്സുകള്‍ എത്തിയത് .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+