ആദ്യം ആരോഗ്യപ്രവര്‍ത്തക, ഇപ്പോഴിതാ വനിതാ പോലീസ് ഓഫീസര്‍, പ്രമുഖരെ അപായപ്പെടുത്താന്‍ ശ്രമം
ആലപ്പുഴ: ചേര്‍ത്തലയില്‍ തുടര്‍ച്ചയായ രണ്ട് ആക്രമണത്തില്‍ നഗരം നടുങ്ങിയിരിക്കുകയാണ്. ആദ്യത്തെ ആക്രമണം ആരോഗ്യപ്രവര്‍ത്തകയെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു. ഇതിന്റെ നടുക്കം മാറും മുമ്പേ വനിതാ പോലീസ് ഓഫീസര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടിടത്തും ആക്രമണം നടന്നത് സ്ത്രീകള്‍ക്കെതിരെയാണ്. വനിതാ സിവില്‍ പോലീസ് ഓഫീസറാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആക്രമണമുണ്ടായത്. പട്ടണക്കാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രബാബുവിന്റെ ഭാര്യ അജിത കുമാരിക്ക് നേരെയായിരുന്നു ആക്രമണം.

അതേസമയം രണ്ടിടത്തെയും ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പട്ടണക്കാട് പോലീസ് സ്‌റ്റേഷനിലാണ് അജിതയ്ക്ക് ജോലിയുള്ളത്. ഇവിടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ദേശീയപാതയിലൂടെയാണ് ഇവര്‍ വന്നിരുന്നു. ഇവരെ ഒരു ബൈക്കും പിന്തുടര്‍ന്നിരുന്നു. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വണ്ടിയുടെ സ്പീഡ് കുറച്ചു. പച്ചക്കറി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സമയം ബൈക്കിന്റെ പിന്നിലിരുന്നയാള്‍ മാലപ്പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണമായിരുന്നു ഇത്.
എന്നാല്‍ അജിത കുമാരി ആക്രമണത്തില്‍ പതറിയില്ല. ഇവര്‍ നിയന്ത്രണം കൈവിടാതെ തന്നെ അക്രമിയുടെ നീക്കത്തെ ചെറുത്തു. അതുകൊണ്ട് തന്നെ മാല നഷ്ടപ്പെട്ടില്ല. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആളുകള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വീഴ്ച്ചയില്‍ ഇവരുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയും തേടി. ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടാവുന്നതോടെ മാലപ്പൊട്ടിക്കല്‍ സംഘം മേഖലയില്‍ ശക്തമായിട്ടുണ്ടെന്ന സൂചനയും പോലീസിനുണ്ട്.
24നാണ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് എസ് ശാന്തിക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. പോലീസ് ഈ സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരുന്നു. അതിനിടെയാണ് വനിതാ പോലീസ് ഓഫീസര്‍ക്കെതിരെ തന്നെ ആക്രമണം ഉണ്ടായത്. ചേര്‍ത്തലയിലെ വിവിധ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഇത് മാത്രമല്ല തുടര്‍ മോഷണ പരമ്പരകളാണ് അരങ്ങേറുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങളും വര്‍ധിക്കുന്നു. ഇതിന് പിന്നാലുള്ളവരെ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് പോലീസ്. സിസിടിവി ദൃശ്യം അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications