'ആലപ്പുഴയിൽ വി മുരളീധരന്റെ ഇടപെടലുണ്ടായി'; ബിജെപി വിശകലന യോഗത്തിൽ രൂക്ഷ വിമർശനം
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായിട്ട് ആഴ്‌ചകൾ പിന്നിട്ടു കഴിഞ്ഞിട്ടും അവലോകന യോഗങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ട്. ഇപ്പോഴിതാ ആലപ്പുഴയിലെ ബിജെപി അവലോകന യോഗത്തിൽ കേന്ദ്ര മന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ആയിരുന്ന വി മുരളീധരൻ അനാവശ്യമായി ഇടപെട്ടുവെന്നാണ് ആരോപണം.
ആറ്റിങ്ങൽ സ്ഥാനാർത്ഥിയുടെ അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നു എന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം. ഇയാളുടെ ആലപ്പുഴ ജില്ലയിലെ വിശ്വസ്‌തൻ വഴിയാണ് ഇടപെട്ടതെന്നും യോഗത്തിൽ വിമര്‍ശനമുയര്‍ന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉണ്ടായ ശ്രദ്ധക്കുറവ് ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി.

ഇക്കാര്യത്തിൽ നേരിട്ടുള്ള ആരോപണം ഉന്നയിച്ചാണ് ശോഭ സുരേന്ദ്രൻ രംഗത്ത് വന്നത്. ആദ്യ ഘട്ടത്തിൽ 326 ബൂത്തുകള്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. 14 ദിവസത്തോളം കഴിഞ്ഞാണ് മണ്ഡലത്തിൽ പോസ്‌റ്റര്‍ പോലും ഒട്ടിച്ചത്. മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്‌റ്ററും ഫ്‌ളക്‌സും നിറഞ്ഞതിന് ശേഷമാണ് ബിജെപി പോസ്‌റ്ററുകള്‍ ഒട്ടിക്കാന്‍ തുടങ്ങിയതെന്നാണ് ശോഭ ആരോപിക്കുന്നത്.
മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ മാനേജര്‍ക്ക് വാഹനം പോലും നല്‍കിയില്ലെന്നും ശോഭ ആരോപിക്കുന്നുണ്ട്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച ശോഭ സുരേന്ദ്രൻ ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാമെന്നും ചൂണ്ടിക്കാട്ടി. ആലപ്പുഴയില്‍ മോദി തരംഗവും ശോഭാ തരംഗവും ഉണ്ടായെന്നും യോഗം വിലയിരുത്തി.
അതേസമയം, ആലപ്പുഴ മണ്ഡലത്തിൽ ശക്തമായ മുന്നേറ്റമാണ് ശോഭ സുരേന്ദ്രനും മുന്നണിയും പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രചരണത്തിലെ ഇത്തരം വെല്ലുവിളികൾ തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് അവർ. ആദ്യഘട്ടത്തിൽ പ്രചരണം മന്ദഗതിയിൽ ആയിരുന്നെങ്കിലും പിന്നീട് ശക്തമായി മുന്നോട്ട് കൊണ്ട് പോവാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞിരുന്നു.
എന്നാൽ അതിനിടെ ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രൻ വെട്ടിലായിരുന്നു. ശോഭയും അനിൽ ആന്റണിയും തന്നോട് പണം വാങ്ങിയെന്നും ഇതുവരെ തിരികെ തന്നിട്ടില്ലെന്നുമായിരുന്നു ആരോപണം. ഈ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ തിരച്ചടിയാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രത്യേകിച്ച് ആലപ്പുഴയിൽ എതിർഭാഗത്ത് കോൺഗ്രസിന്റെ ദേശീയ മുഖം കെസി വേണുഗോപാലും സിറ്റിങ് എംപിയായ എഎം ആരിഫും മത്സരിക്കുന്ന സാഹചര്യത്തിൽ കടുത്ത പോരാട്ടം തന്നെയാണ് ഇവിടെ നടന്നതെന്നാണ് കരുതുന്നത്. എന്നാൽ പോളിങ് കുറഞ്ഞത് തിരിച്ചടിയാവില്ലെന്നാണ് ബിജെപി വിലയിരുത്തൽ.












Click it and Unblock the Notifications