Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ വൻ ലഹരി വേട്ട: 30 ലക്ഷം രൂപയുടെ ഹാൻസ്, 72,000 പാക്കറ്റ്

അലപ്പുഴ: ആലപ്പുഴയിൽ വൻ ലഹരി വേട്ട. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വൻതോതിൽ ലഹരി വിപണനം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ലഹരി സംഘങ്ങളെ വലയിലാക്കിയത്. വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലവരുന്ന 72,000 പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫി ( 38 ) നെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു .

പിടിച്ചെടുത്ത പുകയിലഉൽപ്പന്നങ്ങൾക്ക് 30 ലക്ഷം രൂപവില വരും. ചെങ്ങന്നുർ ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻകൊണ്ടുവന്നതാണെന്ന് ഇയാൾ പറഞ്ഞു. ഇയാളുടെ 2 കാറുകളിലും പിക്കപ്പ് വാനിലുമായാണ് ഇടപാടുകാർക്കായി പുകയിലയുൽപ്പന്നങ്ങൾ കൈമാറുന്നത്. ബാംഗ്ഗൂരിൽ നിന്നും സവോള കയറ്റി വരുന്ന ലോറിയിലാണ് പുകയിലുൽപ്പന്നങ്ങൾ കൊണ്ടു വരുന്നത് .

alappuzha

ഇയാളുടെ 2 കാറുകളിൽ നിന്നും, 1 പിക്കപ്പ് ലോറിയിൽ നിന്നും ധരാളം പുകയിലുൽപ്പന്നങ്ങൾ പിടികുടി. കൂടാതെ ഇയാളുടെ ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുള്ള വാടക വീട്ടിൽ പരിശോധന നടത്തി. അവിടെ ധാരാളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഹാൻസും പിടികൂടി .

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐ പി എസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി എം കെ ബിനുകുമാർ , ചെങ്ങന്നുർ ഡി വൈ എസ് പി ജോസ് ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹാൻസും വാഹനവും പിടികൂടിയത്.

ചെങ്ങന്നുർ ഇൻസ്പെക്ടർ ജോസ് മാത്യു, സബ്ബ് ഇൻസ്പെക്ടർ അബിലാഷ്, സുബാഷ് ബാബു, എ എസ് ഐ അജീത് ഖാൻ , സി പി ഒമാരായ അതുൽരാജ്,ശിവകുമാർ ,സനൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, എ എസ് ഐ സന്തോഷ്, സി പി ഒമാരായ ഹരികൃഷ്ണൻ ,ഷാഫി, അനസ്, സിദ്ദിഖ്, രതിഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് വൻ തോതിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കഴിഞ്ഞ മൂന്നു മാസമായി ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു. പ്രതിയെ ഇന്ന് ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ഷംനാ..എജ്ജാതി ലുക്ക്, ഇത് പൊളിച്ചു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+