ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളത്ത് മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രതിഭ എംഎല്‍എ

Google Oneindia Malayalam News

ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തില്‍ കോവിഡ് 19 പ്രതിരോധത്തിനായി മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ആരംഭികുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി യു പ്രതിഭ എം.എല്‍.എ. അറിയിച്ചു. ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് ആരംഭിക്കും. തുടര്‍ന്ന് ഘട്ടം ഘട്ടമായി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക.

1

കായംകുളം നഗരസഭയിലെ ഞാവക്കാട് എല്‍.പി.എസ്, സി.എസ്.എല്‍.പി.എസ് പെരുങ്ങാല, പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്.കെ.വി.എല്‍.പി.എസ് ( തൂണേത്ത് സ്‌കൂള്‍ ), സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡക്‌സ് പാരീഷ് ഹാള്‍, ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തില്‍ ജി.യു.പി.എസ് , കണ്ണമംഗലം ( ഉലുവത്ത് സ്‌കൂള്‍ ), കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വിശ്വഭാരതി മോഡല്‍ എച്ച്.എസ്.എസ്, ഭരണിക്കാവ് ഗ്രാമ പഞ്ചായത്തില്‍ ഗവ.യു.പി.എസ് ഭരണിക്കാവ് എന്നീ കേന്ദ്രങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക.

്അതേസമയം ആലപ്പുഴ ജില്ലയില്‍ വാക്‌സിനേഷന്‍ ശക്തമായി മുന്നോട്ട് പോവുകയാണ്. ഇതുവരെ 6,92,361 പേരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഇവരില്‍ 49,043 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 66,689 പേര്‍ കോവിഡ് മുന്നണിപ്പോരാളികളാണ്. 18നും 44 നും ഇടയില്‍ പ്രായമുള്ള 32,629 പേരും 45 നും 60 നും ഇടയില്‍ പ്രായമുള്ള 1,87,857 പേരും 60ന് മുകളില്‍ പ്രായമുള്ള 3,56,143 പേരും വാക്‌സിനെടുത്തു. നിലവിലെ കണക്ക് പ്രകാരം ജില്ലയില്‍ 27,690 ഡോസ് വാക്‌സിന്‍ കൂടി സ്റ്റോക്കുണ്ട്. ഇതില്‍ 17,020 കോവിശില്‍ഡ് ഡോസും 10,670 കോവാക്‌സിനുമാണ്.

ജില്ലയില്‍ ഇന്ന് 1197പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .1192പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .4പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1521പേര്‍ രോഗമുക്തരായി. ആകെ 168300 പേര്‍ രോഗ മുക്തരായി. 14012പേര്‍ ചികിത്സയില്‍ ഉണ്ട്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

English summary
mobile vaccination centres will start in kayamkulam says u prathibha mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X