Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന്നപ്രയിലെ നന്ദുവിന്റെ മരണം: ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്

ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ വി ബെന്നിക്കാണ് അന്വേഷണ ചുമതല. നന്ദുവിന്റെ മരണത്തിന് പിന്നില്‍ ചില ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മരണം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. കേസ് ക്രൈംബ്രാഞ്ച് ഡി വൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് വ്യക്തമാക്കി.

അതേസമയം, നന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് 14-ാം തീയതി വൈകിട്ടാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇതിനുമുമ്പ് സഹോദരി വിളിച്ചപ്പോള്‍ മുന്ന, ഫൈസല്‍ എന്നിവര്‍ തന്നെ മര്‍ദിച്ചതായും താന്‍ തീവണ്ടിക്ക് മുന്നില്‍ ചാടാന്‍ പോവുകയാണെന്നും നന്ദു പറഞ്ഞിരുന്നു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. പ്രദേശത്തെ ഡി വൈ എഫ് ഐ നേതാക്കളുടെ ഭീഷണി കാരണമാണ് നന്ദു ആത്മഹത്യ ചെയ്തതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

alapppuzha

ഫൈസലും മുന്നയുമാണ് നന്ദുവിനെ മര്‍ദിച്ചത്. നിതിന്‍, കുട്ടച്ചന്‍, സുമേഷ്, വിഷ്ണു, ഇക്രു എന്നിവരടങ്ങിയ ഡി വൈ എഫ് ഐ സംഘമാണ് വാളുമായി വന്ന് വീട്ടിലെത്തി വെല്ലുവിളിച്ചെന്നും സഹോദരി പരാതിയില്‍ ആരോപിച്ചിരുന്നു. തീവണ്ടിക്ക് മുന്നില്‍ ചാടുമ്പോള്‍ അവന്റെ പിറകെ മൂന്നുപേരുണ്ടായിരുന്നതായി കണ്ടുനിന്നവര്‍ പറയുന്നു. സീവാള്‍ ബോയ്‌സ് എന്ന പേരിലുള്ള ക്ലബിലുള്ളതെല്ലാം ഡി വൈ എഫ്‌ഐയുടെ തലപ്പത്തിരിക്കുന്നവരാണ്. അവരെല്ലാം കഞ്ചാവടിച്ച് നടക്കുന്ന പിള്ളേരാണെന്നും സഹോദരി പരാതിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 14 ഞായര്‍ രാത്രിയില്‍ ആണ് നന്ദു ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നന്ദുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ സജീവന്‍ എന്നയാള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു. ഇതേ തുടര്‍ന്ന് പിന്നീട് പ്രദേശത്ത് യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. പുന്നപ്ര പൊലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. അക്രമണത്തിന് ശേഷം പ്രദേശത്ത് നിന്നും ഓടി പോയ നന്ദു സഹോദരിയും ആയി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. സംഭാഷണത്തില്‍ നന്ദുവിന് ഭീഷണി ഉള്ളതായോ ആരെങ്കിലും പിന്തുടരുന്നതായോ പറയുന്നില്ല എന്നത് വ്യക്തമാണ്. നന്ദു ഇതിന് മുന്‍പ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണെന്നും ഡി വൈ എഫ് ഐ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+