ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വാതന്ത്ര്യദിന ആഘോഷം: കേരളത്തിലെ ഈ പഞ്ചായത്തിലെ എല്ലാ വീട്ടിലും ദേശീയ ഗാനം ആലപിക്കും

Google Oneindia Malayalam News

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തില്‍ ചട്ടങ്ങള്‍ പാലിച്ച് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ദേശീയ ഗാനം ആലപിക്കും. ഓഗസ്റ്റ് 15-ന് രാവിലെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ദേശീയ ഗാനം ആലപിക്കുക.

ഇതിനായി പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിലും ദേശീയ ഗാനം അച്ചടിച്ചു നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാറും പറഞ്ഞു. എല്ലാ വീടുകളിലും ദേശീയപതാകയും ഉയര്‍ത്തും. കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റുകളില്‍ തയ്യാറാക്കിയ പതാകകള്‍ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിക്കും. സ്വാതന്ത്ര്യദിന പരിപാടികളുടെ വിളംബരത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11-ന് എല്ലാ വാര്‍ഡിലും മാനവ സൗഹൃദ റാലിയും നടത്തും.

kerala

പതിനായിരത്തോളം കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ദേശീയ ഗാനത്തിന്റെ പ്രിന്റൗട്ടുകള്‍ എല്ലാ വീടുകളിലും തദ്ദേശ സ്ഥാപനം വിതരണം ചെയ്യുന്നുണ്ട്. ഏകത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദേശീയഗാനം ആലപിക്കുന്നതിന് പുറമെ ഓഗസ്റ്റ് 13 മുതല്‍ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തും.

തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീ യൂണിറ്റുകളാണ് പതാകകള്‍ നിര്‍മിക്കുന്നത്. താമസക്കാര്‍ക്ക് ദേശീയ പതാക ഒന്നിന് 30 രൂപ നിരക്കില്‍ നല്‍കും. അതത് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പതാക വിതരണം ചെയ്യും. സ്വാതന്ത്ര്യദിനാഘോഷത്തിന് തിരശ്ശീല ഉയര്‍ത്തി പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ആഗസ്റ്റ് 11ന് റാലി സംഘടിപ്പിക്കും.

കണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക വരച്ച് ആര്‍ട്ടിസ്റ്റ്; ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പുംകണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക വരച്ച് ആര്‍ട്ടിസ്റ്റ്; ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പും

അതേസമയം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിലയിരുത്തുന്ന പതിനായിരം ചരിത്ര സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

ജനപ്രീതിയില്‍ നിതീഷിനെ വെട്ടി തേജസ്വി; സര്‍വേയില്‍ വന്‍ പിന്തുണ, സ്ത്രീകള്‍ പറയുന്നത് ഇങ്ങനെജനപ്രീതിയില്‍ നിതീഷിനെ വെട്ടി തേജസ്വി; സര്‍വേയില്‍ വന്‍ പിന്തുണ, സ്ത്രീകള്‍ പറയുന്നത് ഇങ്ങനെ

നാം സഞ്ചരിച്ച വഴികള്‍, നേരിട്ട വെല്ലുവിളികള്‍, ഇന്നത്തെ അവസ്ഥ, ദേശരാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ ഭാവി, ഇന്ത്യ എന്ന രാഷ്ട്രം രൂപീകൃതമായ ചരിത്ര സന്ദര്‍ഭം, അതിനെ സ്വാധീനിച്ച രാഷ്ട്രീയ സാമൂഹിക പ്രതിഭാസങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവയാണ് വിഷയങ്ങള്‍. ഓഗസ്റ്റ് 15 മുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന ചരിത്രോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ 750 സെമിനാറുകള്‍ നടത്തും.

സെമിനാറുകളില്‍ ക്ലാസ് എടുക്കുന്നവര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കി. ജില്ലയിലെ അംഗീകാരമുള്ള എല്ലാ ഗ്രന്ഥശാലകളും സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി ടി. തിലകരാജ് അറിയിച്ചു.

ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍

ചരിത്രോത്സവത്തിന്റെ ഭാഗമായി 50 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഗ്രന്ഥശാലകളുടെ ചരിത്രവും അനുബന്ധ പ്രാദേശിക ചരിത്ര രേഖകളും തയ്യാറാക്കുകയും ഡിജിറ്റല്‍ ഡോക്യൂമെന്റേഷന്‍ നടത്തുകയും ചെയ്യും. ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും രണ്ടില്‍ കുറയാതെ ചരിത്ര സദസുകള്‍ സംഘടിപ്പിക്കും.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
National Anthem will be sung in all the houses of Kanjikuzhi Gram Panchayat of Alappuzha District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X