ഈ വർഷം നെഹ്‌റു ട്രോഫി വള്ളംകളി നടക്കില്ലേ? തീരുമാനം അനിശ്ചിതത്വത്തിൽ, ബദൽ വള്ളംകളി നടത്താൻ ക്ലബുകൾ
ആലപ്പുഴ: ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പ് കൂടുതൽ പ്രതിസന്ധിയിലേക്ക്. വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവച്ച വള്ളംകളി എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. സർക്കാർ തീരുമാനം നീണ്ടതോടെ ക്ലബുകൾ വലിയ സാമ്പത്തിക ബാധ്യതയിലൂടെയാണ് കടന്നുപോവുന്നത്. പരിശീലനത്തിനും മറ്റ് കാര്യങ്ങൾക്കും ഉൾപ്പെടെ ലക്ഷങ്ങൾ ചെലവഴിച്ച ക്ലബുകൾ മത്സരം മാറ്റിവച്ചതോടെ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
അതിനിടെ സെപ്റ്റംബറിൽ മത്സരം നടത്തിയില്ലെങ്കിൽ ബദൽ വള്ളംകളി നടത്താനാണ് തീരുമാനം. സംഘടനകളുടെ സംയുക്ത സമിതിയാണ് ഈ തീരുമാനം എടുത്തത്. സ്നേക്ക് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ, കേരള ബോട്ട് ക്ലബ് അസോസിയേഷൻ, കേരള റേസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ എന്നിവ ചേർന്ന് നടത്തിയ യോഗത്തിന് ഒടുവിലാണ് തീരുമാനം.

അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ കണ്ട് വിഷയം അവതരിപ്പിക്കാനാണ് ഇവരുടെ തീരുമാനം. വരുന്ന വർഷം മുതൽ സെപ്റ്റംബറിലെ രണ്ടാം ശനിയാഴ്‌ചയിലേക്കു നെഹ്റു ട്രോഫി വള്ളംകളി മത്സരം മാറ്റി നിശ്ചയിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനിച്ചു. ഇത്തവണ ആഘോഷങ്ങളെല്ലാം ഒഴിവാക്കി വള്ളംകളി നടത്താനാണ് സംഘനകൾ ആവശ്യപ്പെടുന്നത്.
സെപ്റ്റംബർ 22, 28, 29 തീയതികളിലൊന്നിനെ ഇതിനായി അവർ നിർദ്ദേശിക്കുന്നുമുണ്ട്. അതിന് സാധിച്ചില്ലെങ്കിൽ ദുരന്തബാധിതരോടുള്ള ആദരസൂചകമായി ഒക്ടോബറിൽ സ്വന്തം നിലയിൽ പുന്നമടയിൽ വള്ളംകളി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാറ്റിവച്ച തീരുമാനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ആഗസ്‌റ്റ് പത്തിന് നടക്കേണ്ട നെഹ്‌റു ട്രോഫി വള്ളംകളിയാണ് നേരത്തെ മാറ്റിവച്ചത്. മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓരോ ക്ലബും മത്സരത്തിനായി ഒരുങ്ങുന്നത്. 120ഓളം ആളുകൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പുകൾ, തുഴച്ചിൽ കാർക്കുള്ള പ്രത്യേക പരിശീലനം ഭക്ഷണം അങ്ങനെ 80 ലക്ഷത്തോളം രൂപ ഓരോ ക്ലബ്ബുകൾക്കും ചിലവ് വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മത്സരം നീളുന്നതോടെ ഇവരുടെ കാര്യം കൂടുതൽ കഷ്‌ടത്തിലാണ്.
നെഹ്‌റു ട്രോഫി വള്ളംകളി
കേരളത്തിലെ വള്ളംകളി മത്സരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കാൻ കഴിയുന്നതാണ് നെഹ്‌റു ട്രോഫി. എല്ലാ വര്‍ഷവും ആഗസ്‌റ്റിലെ രണ്ടാം ശനിയാഴ്‌ച നടത്തുന്ന ഈ വള്ളം കളി മത്സരത്തിന് പതിനായിരങ്ങളാണ് കാണികളായെത്തുക. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സര വള്ളംകളിക്ക് പുന്നമടക്കായലാണ് വേദിയാവുക. പതിറ്റാണ്ടുകളായി തുടരുന്ന ഈ മത്സരം കാണാൻ ദൂരദിക്കുകളിൽ നിന്ന് പോലും ധാരാളം പേർ എത്താറുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications