ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്യാംപസിലെ മോറൽ പൊലീസിങ്, ഭാര്യയെ സംരക്ഷിക്കാൻ മന്ത്രി ജി.സുധാകരൻ വെട്ടിനിരത്തിയത് എസ്എഫ്ഐ നേതാക്കളെ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: എസ്എഫ്ഐയിലെ പെൺകുട്ടികളെല്ലാം കന്യകാത്വം ഉള്ളവരാണോ ??? ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന പെൺകുട്ടികളെല്ലാം മോശം സ്വഭാവക്കാരികളാണെന്ന വകുപ്പ് മേധാവിയുടെ പരാമർശത്തെ ചോദ്യം ചെയ്ത കോളജിലെ എസ്എഫ്ഐ വനിതാ നേതാവിനോടായിരുന്നു കുറച്ച് വർഷങ്ങൾക്കു മുൻപു മന്ത്രി ജി.സുധാകരന്റെ പത്നിയും ആലപ്പുഴ എസ്ഡി കോളജിലെ കൊമേഴ്സ് വിഭാഗം മേധാവിയും പെൺ‌കുട്ടികളുടെ ഹോസ്റ്റൽ വാർഡനുമായിരുന്ന ജൂബിലി നവപ്രഭയുടെ ചോദ്യം. തന്നെ എതിർക്കുന്നവരെ ഏതു രീതിയിലും ഇല്ലായ്മ ചെയ്യുക എന്ന പ്രതികാര നടപടിയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നു പഴയ വിദ്യാർഥികൾ പറയുന്നു.

മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും, ലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സിപിഎം

ഹോസ്റ്റലിലെ മെസ്സിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 4 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വാർഡൻ കൂടിയായ ജൂബിലിയ്ക്കെതിരായി എസ്എഫ്ഐയടക്കമുള്ള വിദ്യാർഥി സംഘടനകൾ സമരം ചെയ്തിരുന്നു. തനിക്കരെയുള്ള സമരത്തിൽ പങ്കെടുത്ത ഹോസ്റ്റിലെ വിദ്യാർഥിനികളെ മാനസികമായും ശാരീരികവുമായും പീഡിപ്പിക്കുകയും വിദ്യാർഥിനികളെ രാത്രിയിൽ ഹോസ്റ്റലിൽ നിന്നു ഇറക്കിവിടുകയും ചെയ്ത ജൂബിലിയുടെ നടപടിയ്ക്കെതിരെ എസ്എഫ്ഐ പരസമ്യമായി രംഗത്തെത്തിരുന്നു.

gsudhakaran-


തനിക്കെതിരെയുള്ള സമരത്തിനു നേതൃത്വം നൽകിയ അന്നത്തെ എസ്എഫ്ഐ ജില്ലാ ജോ.സെക്രട്ടറി ആതിൽ മാത്യു, ആലപ്പുഴ ഏരിയാ സെക്രട്ടറി വിനു, പ്രസിഡന്റ് ഹരിക്കുട്ടൻ, കോളേജ് യൂണിറ്റ് സെക്രട്ടറി അമേഷ്കുമാർ, അമ്പലപ്പുഴ ഏരിയാ സെക്രട്ടറി ജി.വേണുഗോപാൽ എന്നിവരെ അന്നു എംഎൽഎ ആയിരുന്ന ജി.സുധാകരൻ വഴി ഭാര്യ ജൂബിലി പാർട്ടിയിൽ നിന്നും പുറത്താക്കിയതു ജില്ലയിൽ വലിയ വിഭാഗീതയ്ക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ജില്ലയിലെ ഐസക്ക് വിഭാഗക്കാരായ ഇവർ സുധാകരന്റെ ഭാര്യയെ അപകീർത്തിപ്പെടുത്തുക വഴി ജി.സുധാകരനെ മോശമാക്കാൻ ശ്രമിച്ചു എന്നു കാട്ടിയാണ് പുറത്താക്കിയത്.

സുധാകരന്റെ നടപടിയ്ക്കെതിരെ ജില്ലാ നേതൃത്വത്തിനു പരാതി നൽകിയെങ്കിലും സുധാകരൻ അനുകൂലികളായ നേതാക്കൾ പരാതി പൂഴ്ത്തുകയായിരുന്നു. തുടർന്നു അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനു എസ്എഫ്ഐ ആലപ്പുഴ ഏരിയാ കമ്മിറ്റി പരാതി കൊടുക്കുകയും അന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ജില്ലയിലെ സുധാകര പക്ഷം പുറത്താക്കിയ ഐസക്ക് പക്ഷക്കാർക്കെതിരായുള്ള റിപ്പോർട്ടാണ് സംസ്ഥാന നേതൃത്വത്തിനു കൈമാറിയത്.

English summary
news about G sudhakaran and moral pilicing in campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X