ചെറുപ്പക്കാരില്‍ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു; ആശങ്ക
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുകയാണ്. ഇന്നും കേരളത്തില്‍ 24,000ല്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് പുതിയ ആശങ്ക ഉടവെടുക്കുകയാണ്. സമ്പര്‍ക്കത്തിലായതുകൊണ്ടൊ രോഗനിരീക്ഷണത്തിന്റെ ഭാഗമായോ നടത്തുന്ന കോവിഡ് പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നു. ഇത്തരം രോഗികള്‍ കൂടുതലും ചെറുപ്പക്കാരാണെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

കൂടുതല്‍ ഇടപെടലുള്ള ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടാകും. വീടുകളില്‍ രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യത ഇതുമൂലം വര്‍ദ്ധിക്കുന്നു. വീട്ടിലെ പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇവരില്‍ നിന്ന് രോഗം പിടിപെടാനിടയുണ്ട്. ശരിയായ മുന്‍കരുതലുകള്‍ എടുക്കുക. പുറത്തുപോയി മടങ്ങിയെത്തുമ്പോള്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചശേഷം വീടിനുള്ളില്‍ ഇടപെടുക. പ്രായമായവരോട് അടുത്തിടപഴകാതിരിക്കുക. പ്രായമുള്ളവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുത്.
ജോലിക്കു പോവുക പോലെയുള്ള അവശ്യകാര്യങ്ങള്‍ക്കല്ലാതെയുള്ള മറ്റ് ഒത്തുചേരലുകളും ഇടപെടലുകളും ചെറുപ്പക്കാരില്‍ താരതമ്യേന കൂടുതലാണ്. വാക്‌സിന്‍ സ്വീകരിച്ചാലും കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കുക. മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവുന്നത് രോഗം പിടിപെടാനും, അഥവാ ലക്ഷണങ്ങളില്ലാതെ രോഗിയാണെങ്കില്‍ മറ്റുള്ളവരിലേയ്ക്ക് രോഗം വ്യാപിക്കാനുമിടയുണ്ട്. ചെറുപ്പക്കാരില്‍ ഒരുപക്ഷേ മറ്റു ബുദ്ധിമുട്ടുകളില്ലാതെ രോഗം ഭേദമായേക്കാം. ഇവരുടെ അശ്രദ്ധ മൂലം രോഗബാധിതരാകുന്ന പ്രായമുള്ളവര്‍ക്ക് കോവിഡ് മരണ കാരണം വരെ ആകുന്നു എന്നത് മറക്കരുതെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രോഗം പിടിപെടാതിരിക്കാന്‍ കരുതലെടുക്കുക, വീട്ടിലെ അംഗങ്ങള്‍ക്ക് രോഗം പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
അതേസമയം, ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസം 1107 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1224 പേര്‍ രോഗമുക്തരായി. 16.53 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആകെ 242084 പേര്‍ രോഗമുക്തരായി. 8234 പേര്‍ ചികിത്സയിലുണ്ട്.
248 പേര്‍ കോവിഡ് ആശുപത്രികളിലും 1543 പേര്‍ സി എഫ്എ ല്‍ റ്റി സി കളിലും ചികിത്സയിലുണ്ട്. 4993 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 95 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1675 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1379 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 18876 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 6693 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.
ഇതിനിടെ, കുട്ടനാട്ടിലെ തലവടി, കുപ്പപ്പുറം, ചെമ്പുപുറം എന്നിവിടങ്ങളിലും ആറാട്ടുപ്പുഴ, ആര്യാട്, ചെട്ടികാട് എന്നീ പഞ്ചായത്തുകളിലും നാളെ ( ഓഗസ്റ്റ് 25 ) മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇന്ന് ( ഓഗസ്റ്റ് 24 ) ജില്ലയില്‍ 50,000 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ അത് മുഴുവനും തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്കുള്ള ആശുപത്രികളില്‍ ഇന്ന് വാക്‌സിന്‍ കുത്തിവെയ്പ്പ് ഊര്‍ജ്ജിതമാക്കും. നഗരസഭ, തീരദേശ മേഖല എന്നിവിടങ്ങളിലെ വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വാക്‌സിന്‍ കുത്തിവെയ്പ് കൂടുതല്‍ പേരിലേക്കിക്കുന്നതിന് തദ്ദേശ തലത്തില്‍ അറിയിപ്പ് നല്‍കും. വാക്‌സിന്‍ വിതരണം നടത്തുന്ന സ്ഥലങ്ങളില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തദ്ദേശ സ്ഥാപന അധികാരികള്‍ ഇവ ഉറപ്പാക്കണം.












Click it and Unblock the Notifications