ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡാനന്തര ഫിസിയോതെറാപ്പി ചികിത്സയ്ക്ക് അവസരമൊരുക്കി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് 19 രോഗം ഭേദമായതിനു ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതതകള്‍ക്ക് പരിഹാരം കാണുന്നതിനായി കോവിഡാനന്തര ഫിസിയോതെറാപ്പി ചികിത്സയൊരുക്കി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്‌റ് കോര്‍ഡിനേഷന്റെ സഹായത്തോടെയാണ് 'ഉന്നതി' എന്ന പദ്ധതി നടപ്പാക്കുന്നത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നാണിത് നടപ്പാക്കുക.

1

കോവിഡാനന്തരം ക്ഷീണം, കിതപ്പ്, തളര്‍ച്ച, നടക്കാന്‍ ബുദ്ധിമുട്ട്, തലകറക്കം, ബാലന്‍സ് നഷ്ടപ്പെടല്‍, ശ്വാസം തിങ്ങല്‍, ചുമ, ശരീരം വേദന, നാഡി സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായാണീ പദ്ധതി. ഫോണ്‍ : 9497259948, 9895884559.

്അതേസമയം കോവിഡ് പ്രതിരോധത്തില്‍ മാസ്‌ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്.

സാരിയിൽ അതീവ സുന്ദരിയായി കാജൽ; തെന്നിന്ത്യൻ താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തും.വീടിനു മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ വില്‍ക്കാനെത്തുന്നവരുടെ അടുത്ത് മാസ്‌ക് ധരിക്കാതെ പോകരുത്. സാധനം വാങ്ങിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ചെറിയ ആള്‍ കൂട്ടമുണ്ടാക്കി സംസാരിച്ചു നില്ക്കരുത്. ഓഫീസ് മുറി/ തൊഴിലിടം എന്നിവിടങ്ങളില്‍ ജനാലകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ കൊണ്ടുവരുന്ന പാഴ്‌സല്‍/ കൊറിയര്‍ എന്നിവ സാനിട്ടൈസര്‍ തളിച്ച് നന്നായി തുടച്ച് അണുവിമുക്തമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

English summary
post covid physiotherapy treatment will start in ambalappuzha block panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X