ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ദുരന്തനിവാരണത്തിന് എന്‍ഡിആര്‍എഫ് ജില്ലയിലെത്തി

Google Oneindia Malayalam News

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തല, മാവേലിക്കര താലൂക്കികുകളിലായി ഒന്ന് വീതം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ചേര്‍ത്തല താലൂക്കിലെ കടക്കരപ്പള്ളി വില്ലേജില്‍ സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ കേന്ദ്രത്തില്‍ എട്ട് കുടുംബങ്ങളിലായി ആകെ 15 പേര്‍ ഉണ്ട്് . ഇതില്‍ 6 സ്ത്രീകളും 9 പുരുഷന്മാരുമാണ്. രാവിലെ 5 കുടുംബങ്ങള്‍ ആയിരുന്നു. 3 കുടുംബങ്ങള്‍ വൈകിട്ട് എത്തി.

1

മാവേലിക്കരയില്‍ താമരക്കുളം വില്ലേജില്‍ ചതിയറ ഗവ. എല്‍.പി സ്‌കൂളില്‍ തുറന്ന ക്യാമ്പില്‍ ഏഴ് കുടുംബങ്ങളില്‍ നിന്നായി 21 പേരാണുള്ളത്. ഏഴ് സ്ത്രീകളും ഒന്‍പത് പുരുഷന്മാരും അഞ്ച് കുട്ടികളുമുണ്ട്. ഇതില്‍ ആറ് പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. അതേസമയം കനത്ത മഴയിലും കടലാക്രമത്തിലും ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയെത്തി. 24 പേരടങ്ങുന്ന സംഘമാണ് എത്തിയത്. മൂന്നു ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇന്ന് ചേര്‍ത്തല ഭാഗത്തെ കടലാക്രമണ പ്രദേശങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും.

കടല്‍ക്ഷോഭം ഉണ്ടായ ചേര്‍ത്തല താലൂക്കിലെ ഒറ്റമശ്ശേരി, അന്ധകാരനഴി, പുറക്കാട് വിയാനി, തോട്ടപ്പള്ളി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചിലസ്ഥലങ്ങളില്‍ കടല്‍ ഭിത്തി പൊളിഞ്ഞിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഒറ്റമശ്ശേരിയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് മുന്നില്‍ അടിയന്തരമായി കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനോടും നിര്‍ദ്ദേശിച്ചു.

അന്ധകാരനഴിയില്‍ അടിയന്തരമായി പൊഴി മുറിച്ച് വെള്ളം ഒഴുക്കി കളയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടറോട് പഞ്ചായത്ത് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.കടല്‍ഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ എത്രയും വേഗം അവിടെ നിന്നും മാറണം. എ. എം. ആരിഫ് എംപി, ചേര്‍ത്തലയിലെ നിയുക്ത എംഎല്‍എ പി. പ്രസാദ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ചേര്‍ത്തല തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, കടക്കരപ്പള്ളി, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

English summary
rain relief camps opened in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X