രണ്‍ജീത്ത് ശ്രീനിവാസന് വധക്കേസ്: ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കും വധശിക്ഷ, അത്യപൂര്‍വം ഈ വിധി
തിരുവനന്തപുരം: രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസില്‍ അത്യപൂര്‍വ വിധി പ്രസ്താവവുമായി മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. കുറ്റകൃത്യം നടത്തിയവരെ മാത്രമല്ല, അതില്‍ ഗൂഡാലോചനയുടെ ഭാഗമായവര്‍ക്കും വധശിക്ഷ തന്നെയാണ് നല്‍കിയത്. വിജി ശ്രീദേവിയാണ് വിധ പ്രസ്താവിച്ചത്.
പ്രതികളെല്ലാം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇത്രയധികം ആളുകള്‍ ഒരുമിച്ച് വധശിക്ഷ നല്‍കുന്നത് അത്യപൂര്‍വമാണ്. മൊത്തം 15 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ പതിനഞ്ച് പേര്‍ക്കും വധശിക്ഷയാണ് ലഭിച്ചത്. 2021 ഡിസംബര്‍ 19നായിരുന്നു പ്രതികള്‍ രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. അതേസമയം ജീവപര്യന്തം പ്രതീക്ഷിച്ചവര്‍ക്കും വധശിക്ഷയാണ് കേസില്‍ ലഭിച്ചത്.

12 പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. മൂന്ന് പേര് ഗൂഢാലോനയില്‍ പങ്കാളികളായി ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബാക്കി ഏഴ് പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നുമായിരുന്നു കോടതി കണ്ടെത്തിയത്. സാധാരണ കൃത്യ നടത്തിയവരില്‍ തന്നെ എല്ലാവര്ക്കും വധശിക്ഷ നല്‍കാറില്ല. ആദ്യ ഒന്നോ രണ്ടോ പേര്‍ക്ക് വധശിക്ഷയും, പിന്നെയുള്ളവര്‍ക്ക് ഇരട്ട ജീവപര്യന്തം അടക്കമുള്ളതുമായിരുന്നു ശിക്ഷയായി നല്‍കിയിരുന്നത്.
എന്നാല്‍ അതിനെയെല്ലാം മാറ്റിമറിച്ചുള്ള അത്യപൂര്‍വ വിധിയാണ് മാവേലിക്കര് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നിന്നുണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎന്‍ ഷാന്‍ കൊലപ്പെട്ടതിന് പിറ്റേന്ന് രാവിലെയാണ് രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്.
2021 ഡിസംബര്‍ 19നായിരുന്നു ഈ കൊലപാതകം നടന്നത്. ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ പോപ്പുലര്‍ ഫ്രണ്ട് പവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വെച്ചാണ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. ആലപ്പുഴ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ അവസാനത്തേതായിരുന്നു ഇത്.
അതേസമയം പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറ് ലക്ഷം രൂപ രണ്‍ജീത്തിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. അതേസമയം വിധിയില്‍ സംതൃപ്തരാണെന്നും രണ്‍ജീത്തിന്റെ കുടുംബം പറഞ്ഞു. 770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്.
എങ്കിലും കോടതിയില്‍ വിധിയില്‍ ആശ്വാസമുണ്ട്. ഒരു കൊലപാതകത്തിന്റെ രീതിയില്‍ ഉള്പ്പെടില്ലഇത്. വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത രീതിയില്‍ അവര്‍ കൊലപാതകം നടത്തിയത്. അതു കണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണെന്ന് രണ്‍ജിത്തിന്റെ ഭാര്യ പറഞ്ഞു.
അതേസമയം ഇത്രയും വധശിക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട് നിയമപ്രശ്നം തന്നെ നിലനില്‍ക്കുന്നുണ്ട് അഡ്വ പ്രിയദര്ശന് തമ്പി പറഞ്ഞു. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകള്‍ക്ക് മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശമുണ്ട്. പ്രതിയുടെ മനോനില, മുന്‍ പ്രവര്‍ത്തികള്‍ എന്നിവ കൂടി കണക്കിലെടുത്തുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് മാത്രമേ ഇപ്പോള്‍ വധശിക്ഷ വിധിക്കാന്‍ പറ്റൂ.
കേസില്‍ ഏഴ് പ്രതികള്‍ മാത്രമാണ് നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളത്. എന്നാലും മുഴുവന്‍ പ്രതികള്‍ വധശിക്ഷ നല്കുന്നതില് വലിയ നിയമപ്രശ്നമുണ്ട്. അത് മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണെന്നും പ്രിയദര്ശന് തമ്പി പറഞ്ഞു. ഇന്ത്യന്‍ നിയമം ഇപ്പോള്‍ അധികം വധശിക്ഷ പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെയുള്ളപ്പോള്‍ കേസില്‍ നേരിട്ട് പങ്ക് പോലുമില്ലാത്തവര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിയമപ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications