ആലപ്പുഴയില്‍ എലിപ്പനി പടരുന്നു; 5 ദിവസത്തിനിടെ 24 പേര്‍ക്ക് രോഗം, പത്ത് ലക്ഷം ഗുളിക എത്തും
ആലപ്പുഴ: എലിപ്പനി വ്യാപകമായ ജില്ലയിക്ക് പ്രത്യേക പരിഗണന നല്‍കി ആരോഗ്യ വകുപ്പ്. ഈ ജില്ലകളില്‍ പ്രതിരോധ ഗുളികയെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചു. ആലപ്പുഴ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ കാരുണ്യ ഫാര്‍മസി വഴി പത്ത് ലക്ഷം ഡോക്‌സി സൈക്ലിന്‍ ഗുളികയാണ് നല്‍കുന്നത്. ഇതില്‍ 600000 ഗുളിക കഴിഞ്ഞ ദിവസം എത്തി. ബാക്കി ഗുളികള്‍ അടുത്ത ദിവസങ്ങളില്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മരുന്നിനായി ഇപ്പോള്‍ തത്കാലം കാത്തുനില്‍ക്കുന്നില്ല. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നല്‍കേണ്ട മരുന്നുകള്‍ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഇനിയും കാത്തുനിന്നാല്‍ രോഗവ്യാപനം കൂടുമെന്നതിനാല്‍ സര്‍ക്കാര്‍ കാരുണ്യ ഫാര്‍മസിയുടെ സഹായം തേടിയെന്നാണ് വിവരം.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുംവരെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളും തദ്ദേശസ്ഥാനപങ്ങളും ചേര്‍ന്നു മരുന്നുവാങ്ങണമന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ആദ്യനിര്‍ദേശം. അതനുസരിച്ചു ചിലയിടങ്ങളില്‍ മരുന്നുവാങ്ങി. സാമ്പത്തിക പ്രയാസമുള്ള ചില സ്ഥാപനങ്ങള്‍ നിര്‍ദേശം അവഗണിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ അളവു മരുന്നു സ്വകാര്യ മേഖലയില്‍നിന്നു സംഭരിക്കുന്നതിനും തടസ്സമുണ്ടായി. ഇതെല്ലാം രോഗ പ്രതിരോധത്തെ ബാധിക്കാനിടയായി.
പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു
അതേസമയം, ആലപ്പുഴ ജില്ലയില്‍ വലിയ തരത്തിലുള്ള എലിപ്പനി വ്യാപനമാണ് അടുത്തകാലത്ത് ആലപ്പുഴയിലുണ്ടായത്. പ്രതിമാസം ശരാശരി 40 പേര്‍ക്കുവരെ രോഗം പിടിപെട്ടിട്ടുണ്ട്. അഞ്ചുദിവസത്തിനിടെമാത്രം 24 പേര്‍ക്കു രോഗം ബാധിച്ചു. ഈ മാസം ഒരു മരണവുമുണ്ടായി. കേരളത്തില്‍ ആകെ റിപ്പോര്‍ട്ടുചെയ്യുന്ന എലിപ്പനിക്കേസുകളില്‍ പകുതിയും ആലപ്പുഴയിലാണ്. പ്രതിരോധ മരുന്നിനുള്ള ക്ഷാമമാണ് ഇതിനു കാരണമായതെന്നാണ് ആക്ഷേപം.
മഴയെ തുടര്‍ന്ന് ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കത്തിലായ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.
വെളളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍, വീട്ടുപരിസരങ്ങളിലും വഴികളിലും മലിനജലത്തില്‍ ചവിട്ടിസഞ്ചരിക്കേണ്ടി വരുന്നവരും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരും ആഴ്ചയില്‍ 200 എം.ജി. എന്ന നിലയില്‍ എലിപ്പനി പ്രതിരോധ ഗുളികകഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഡോക്‌സി സൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications