ആലപ്പുഴയിൽ സിപിഎമ്മിന് ആശ്വാസം; സമവായമുണ്ടാക്കി സജി ചെറിയാൻ, കായംകുളത്തെ ഭിന്നത പരിഹരിച്ചു
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ആലപ്പുഴയിൽ സിപിഎമ്മിന് തലവേദനയായിരുന്ന വിഭാഗീയതയ്ക്ക് പരിഹാരമായി. മന്ത്രി സജി ചെറിയാൻ നേരിട്ട് ഇടപെട്ടാണ് പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകൾ നടത്തിയത്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട പാർട്ടിയിൽ നിന്ന് രാജിവെച്ച വനിതാ നേതാവ് പ്രസന്നകുമാരി തന്നെ പ്രശ്‌നപരിഹാരമുണ്ടായതായി മാധ്യമങ്ങളെ അറിയിച്ചു.
മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ സജി ചെറിയന്‍ താനുമായി നേരിട്ട് നടത്തിയ ചർച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായതെന്ന് കെഎൽ പ്രസന്നകുമാരി അറിയിച്ചു. മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് അവകലോകന യോഗത്തിലും പ്രസന്നകുമാരി പങ്കെടുത്തിരുന്നു. ഇതോടെയാണ് വിഭാഗീയതയിൽ മഞ്ഞുരുകലുണ്ടായത്.

തന്റെ രാജിക്കത്ത് പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മകൻ ബിപിന്‍ സി ബാബുവിനെ ഏരിയാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്താമെന്ന് സജി ചെറിയാൻ ഉറപ്പ് നല്‍കിയെന്നും പ്രസന്നകുമാരി അറിയിച്ചു. ഇതോടെ പ്രസന്നകുമാരിയുടെ മകനും പാര്‍ട്ടിയിൽ നിന്ന് രാജിവച്ച ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ബിപിന്‍ സി ബാബുവും സിപിഎമ്മില്‍ തന്നെ തുടരുമെന്ന് ഉറപ്പായി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് പ്രശ്‌ന പരിഹാരത്തിനായി മന്ത്രി തന്നെ നേരിട്ട് ഇറങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഈ വിഭാഗീയത വലിയ തിരിച്ചടിയായേക്കുമെന്ന ആശങ്ക സിപിഎമ്മിൽ നേരത്തെ തന്നെയുണ്ടായിരുന്നു. ഇതോടെയാണ് സജി ചെറിയാനെ രംഗത്തിറക്കിയത്.
നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പ്രസന്നകുമാരി രാജിക്കത്ത് നൽകിയത്. മുതിർന്ന നേതാവ് കൂടിയായ ബാബുജാനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രസന്നകുമാരി ഉന്നയിച്ചത്. അദ്ദേഹം വിഭാഗീയത വളർത്തുന്നുവെന്നും ഇഷ്‌ടമില്ലാത്തവരെ അടിച്ചമർത്തുന്നുവെന്നും ആരോപിച്ച ഇവർ ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും പറഞ്ഞിരുന്നു.
അതേസമയം, ആലപ്പുഴയിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെ ആയിരുന്നു കായംകുളത്ത് വീണ്ടും വിഭാഗീയത തലപൊക്കി തുടങ്ങിയത്. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഉണ്ടായ വിവാദം സിപിഎമ്മിന് വലിയ രീതിയിൽ തിരിച്ചടിയായിരുന്നു. തുടർന്നാണ് സജി ചെറിയാൻ ഉൾപ്പെടെ ഇടപെടുന്നത്.
ശക്തമായ പോരാട്ടം തന്നെയാവും ആലപ്പുഴയിൽ നടക്കുകയെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന കാര്യം. എൻഡിഎ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ കൂടി എത്തിയ സാഹചര്യത്തിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. എൽഡിഎഫിന് വേണ്ടി സിറ്റിങ് എംപി എഎം ആരിഫും യുഡിഎഫിന് വേണ്ടി മുതിർന്ന നേതാവ് കെസി വേണുഗോപാലുമാണ് മത്സര രംഗത്തുള്ളത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications