Get Updates
Get notified of breaking news, exclusive insights, and must-see stories!

വാർഡിൽ പ്രസവിച്ചുവെന്ന് ആരോപണം; ആലപ്പുഴ മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ മരണത്തിൽ പ്രതിഷേധം

ആലപ്പുഴ: വീണ്ടും ചികിത്സാ പിഴവ് ആരോപണം നേരിട്ട് ആലപ്പുഴ മെഡിക്കൽ കോളേജ്. നവജാത ശിശു മരണപ്പെട്ട സംഭവത്തിലാണ് ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് വന്നത്. ചികിത്സാ പിഴവ് ആരോപിച്ച കുട്ടിയുടെ കുടുംബം ആശുപത്രിയിൽ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്.

പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്ന് ആരോപിച്ച കുടുംബം യുവതി വാര്‍ഡിൽ കിടന്നാണ് പ്രസവിച്ചതെന്നും പറഞ്ഞിരുന്നു. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് രാത്രി 12.30യോടെയാണ് കുഞ്ഞ് മരണപ്പെട്ടത്. ഇതിന് പിന്നാലെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിക്കുകയായിരുന്നു.

tdmedicalcollege

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പോലീസ് എത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർച്ചയായി ചികിത്സാ പിഴവ് ആരോപണങ്ങൾ നേരിടുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ്. അടുത്ത കാലത്തായി സമാനമായ സംഭവങ്ങൾ വേറെയും റിപ്പോർട്ട് ചെയ്‌തിരുന്നു.

ഒന്നര മാസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രസവത്തെ തുടർന്ന് അണുബാധയേറ്റാണ് യുവതി മരണപ്പെട്ടത്. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു ഷിബിനയുടെ മരണം. മെഡിക്കൽ കോളേജിൽ വച്ച നടന്ന പ്രസവത്തെ തുടർന്നായിരുന്നു ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് യുവതിയുടെ കരളിനെയടക്കം ബാധിച്ചിരുന്നു.

എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു. പ്രസവത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം ഈ അണുബാധ വർധിച്ചുവെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ ബന്ധുക്കൾ ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

ഇതിന് ശേഷവും മറ്റൊരു സംഭവം കൂടി ആശുപത്രിയിൽ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് നടന്നിരുന്നു. പനി ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ വയോധികയുടെ മരണത്തിലും ബന്ധുക്കൾ പ്രതിഷേധം ഉയർത്തിയിരുന്നു. പുന്നപ്ര സ്വദേശിയായ ഉമൈബക്ക് ന്യുമോണിയ ബാധിക്കുകയായിരുന്നു.

തുടർന്ന് അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ ബന്ധുക്കൾ മൃതദേഹവുമായി വണ്ടാനം ആശുപത്രിയിൽ തന്നെ തിരിച്ചെത്തി പ്രതിഷേധിച്ചിരുന്നു. ഇത് സ്ഥലത്ത് സംഘർഷ സാഹചര്യം സൃഷ്‌ടിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+