ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അംഗപരിമിതര്‍ക്കും 80 കഴിഞ്ഞവര്‍ക്കും ആശ്വാസം; പോളിങ് സ്റ്റേഷനിലെത്താന്‍ വാഹനമൊരുക്കി

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയിലെ അംഗപരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപപ്പെടുത്തുന്നതിന് വാഹനസൗകര്യമടക്കം വനിതാ ശിശു വികസന വകുപ്പ് സജ്ജമാക്കിയിരുന്നു. ജില്ലയില്‍ 3,127 അംഗപരിമിതരാണ് സുഗമമായി പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. 301 ഓട്ടോറിക്ഷകള്‍, നാല് ബോട്ടുകള്‍ എന്നിവയാണ് ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി ഒരുക്കിയിരുന്നത്.

1

40 ശതമാനത്തിലധികം വൈകല്യമുളളവരും സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് ഉപയോഗിച്ചിട്ടില്ലാത്തവരുമായ അംഗപരിമിതരുടെ പട്ടിക ശിശുവികസന പദ്ധതി ഓഫീസ് മുഖേന ശേഖരിച്ചിരുന്നു. വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക് പട്ടിക പ്രകാരം ബന്ധപ്പെട്ട് വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള സമയക്രമം അനുവദിച്ചു നല്‍കുകയായിരുന്നു. അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ഇവരെ പോളിങ് ബൂത്തിലെത്തിച്ചത്.

അംഗപരിമിതരെ കൂടാതെ സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് ഉപയോഗിച്ചിട്ടില്ലാത്ത 80 വയസിന് മുകളില്‍ പ്രായമുളളവരില്‍ വാഹന സൗകര്യം ആവശ്യപ്പെട്ടിട്ടുളള എല്ലാവരെയും ഇത്തരത്തില്‍ ബൂത്തുകളിലെത്തിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് സഹായിച്ചു. നോഡല്‍ ഓഫീസറും ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ വി. ലേഖ, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ് എന്നിവര്‍ നേതൃത്വം വഹിച്ചു.

ജില്ലാതലത്തില്‍ ഐ.സി.ഡി.എസ് സെല്‍ ഓഫീസിലെ ജീവനക്കാരും ഐ.സി.ഡി.എസ്. പ്രോജക്ട് തലത്തില്‍ ശിശുവികസന പദ്ധതി ഓഫീസര്‍മാരും പഞ്ചായത്ത്/ മുനിസിപ്പല്‍ തലത്തില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. അതേസമയം
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കുമടക്കം പോസ്റ്റല്‍ ബാലറ്റിന് ജില്ലയില്‍ ആകെ ലഭിച്ചത് 15,980 അപേക്ഷ. ഇതില്‍ 8,162 പേര്‍ ഫെസിലേറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. 7,739 പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് തപാലില്‍ നല്‍കി.

English summary
specially abled people get help for polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X