Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ കളക്ടറായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമന്‍; കരിങ്കൊടി പ്രതിഷേധവുമായി കോണ്‍ഗ്രസ്

ആലപ്പുഴ: നിയമനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമന്‍. എറണാകുളം ജില്ലാ കളക്ടറായ്ി പോകുന്ന ഭാര്യ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. ഇതിനിടെ ശ്രീറാമിന്റെ വാഹനം കളക്ട്രേറ്റിലേക്ക് പ്രവേശിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

വന്‍ പൊലീസ് സംഘത്തെ പ്രതിഷേധം മുന്നില്‍ കണ്ട് നിയോഗിച്ചിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതക കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.

അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

alappuzha

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് മുതല്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകന്റെ കൊല കേസില്‍ പ്രതിയായ ഒരാള്‍ക്ക് ജില്ലയുടെ മുഴുവന്‍ ചുമതല നല്‍കി നിയമിച്ച നടപടിയാണ് പ്രതിഷേധത്തിന് കാരണം. കളക്ടര്‍ ആയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപട്.

കളങ്കിതനായ വ്യക്തിയെ നിയമിച്ച നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്നതിന് തെളിവാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ കുറ്റപ്പെടുത്തി. നിയമനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ എന്നിവരും ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ സുന്നി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് മുതല്‍ വലിയ പ്രതിഷേധമാണ് സുന്നി സംഘടനകള്‍ സംസ്ഥാന വ്യാപകമായി ഉയര്‍ത്തുന്നത്. കളക്ടര്‍ ആയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സംഘടനയുടെ നിലപട്. ഇക്കാര്യം ഉയര്‍ത്തി കളക്ട്രേറ്റിന് മുന്നില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കും.

ജില്ലാ മജിസ്ട്രേറ്റ് കുറ്റാരോപിതനാവുക എന്നത് നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ തകര്‍ക്കും എന്നതാണ് സര്‍ക്കാര്‍ നടപടിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന - ജില്ലാ നേതൃത്വങ്ങളും ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിയമന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാനും ആവശ്യമെങ്കില്‍ ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനുമാണ് ജില്ലയിലെ സുന്നി സംഘടനകളുടെ തീരുമാനം. കെ എം ബഷീര്‍, സുന്നി സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നതിനാലാണ് വിഷയത്തില്‍ പ്രതിഷേധവുമായി സുന്നി സംഘാടനകള്‍ രംഗത്തെത്തിയത്.

അതേസമയം, രാവിലെ 11.20ന് എത്തിയ പുതിയ കളക്ടറെ എ ഡി എം എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ കളക്ടറും ഭാര്യയുമായ ഡോ. രേണു രാജില്‍ നിന്നാണ് അദ്ദേഹം ചുമതല എറ്റെടുത്തത്.
2013 ഐ എ എസ് ബാച്ചില്‍പ്പെട്ട ഡോ. ശ്രീറാം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ആലപ്പുഴ കളക്ടറായി നിയമിക്കപ്പെട്ടത്. മുന്‍പ് എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍, തിരുവല്ല, ദേവികുളം സബ് കളക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+