ചെങ്ങന്നൂരില്‍ മുദ്രപത്രക്ഷാമം രൂക്ഷം; സാധാരണ ജനങ്ങളെ വലയ്ക്കുന്നു!!
ചെങ്ങന്നൂര്‍: മുദ്രപത്രക്ഷാമം രൂക്ഷമായതോടെ സാധാരണ ജനങ്ങള്‍ നെട്ടോടമോടുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഉള്‍പ്പടെയുള്ള കരാര്‍ ഉടമ്പടികള്‍ക്കും മറ്റ് ക്രയാവിക്രയ ആവശ്യങ്ങള്‍ക്കും വസ്തു വില്‍പ്പന അടക്കമുള്ള കൈമാറ്റ ഇടപാടുകള്‍ക്കുമാണ് മുദ്രപത്രം ആവശ്യമായി വരുന്നത്. ഇതിന് പുറമേ ജന-മരണ രജിസ്ട്രേഷന്, സ്കുളുകളില് നിന്നുള്ള വിവിധ രേഖകള്‍ നല്‍കുന്നതും മുദ്രപത്രത്തിലാണ്.
ലോക്പാൽ-ലോകായുക്ത നിയമങ്ങൾ ഉടൻ? ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉറപ്പ്, അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ ഭവന പദ്ധതികളുടെ കരാറുകള്‍ സമര്‍പ്പിക്കേണ്ട സമയവും ഇപ്പോഴാണ്. എന്നാല്‍, ചെങ്ങന്നൂര്‍ സബ് രജിസ്ട്രാരുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഏറക്കാലമായി മുദ്രപത്രക്ഷാമം അനുഭവപ്പെടുന്നത് മേല്‍പ്പറഞ്ഞ ഗുണഭോക്താക്കളെ വലയ്ക്കുകയാണ്. ഇവിടെ അടിക്കടി ഉണ്ടാകുന്ന മുദ്രപത്രക്ഷാമം ലൈസന്‍സികളായ വെണ്ടര്‍മാര്‍ ഉണ്ടാക്കുന്ന കൃതൃമക്ഷാമം ആണന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ഇതിന് കാരണം ചെങ്ങന്നൂരിന് സമീപ പ്രദേശങ്ങളായ ആറന്മുള, മാവേലിക്കര, തിരുവല്ലാ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്ക് മുതലുള്ള മുദ്രപത്രങ്ങള്‍ ഏത് സമയവും ലഭിക്കുമെന്നിരിക്കേയാണ് ചെങ്ങന്നൂരില്‍ കുറഞ്ഞ നിരക്കിലുള്ള മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്.

അതേ സമയം അഞ്ഞൂറിനും അതിന് മുകളിലും വിലയുള്ള മുദ്രപത്രങ്ങള്‍ ഇവിടെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഇല്ലന്നാണ് പൊതുജനങ്ങളുടെ പരാതി.ജില്ലാട്രഷറിയില്‍ നിന്നും ലഭിക്കാത്തതാണ് മുദ്രപത്ര ക്ഷാമത്തിന് കാരണമെന്നാണ് വെണ്ടര്‍മാര്‍ പറയുന്നത്. ചെങ്ങന്നൂര്‍ കോടതികളുമായി ബന്ധപ്പെട്ട ബാര്‍ അസോസിയേഷന് മുദ്രപത്രങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ലൈസന്‍സിന് ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍, സമീപ പ്രദേശങ്ങളിലെ പല ബാര്‍ അസോസിയേഷനകള്ക്കും വെണ്ടര്‍ ലൈസന്‍സ് ലഭിച്ചിട്ടും വര്‍ഷങ്ങളായി. മുദ്ര പത്രക്ഷാമം മൂലം സാധാരണക്കാര്‍ക്ക് കൃത്യ സമയത്ത് കരാര്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ പല പദ്ധതികളും യഥാസമയം ആരംഭിക്കാന്‍ കഴിയാതെ വരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications