ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വകാര്യ പരിശോധനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് 19 രോഗ നിര്‍ണ്ണയത്തിലേയ്ക്കായി സ്രവപരിശോധന നടത്തുന്ന ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും അംഗീകൃത സ്വകാര്യ ആശുപത്രകളിലും / ലാബുകളിലും സാംപിള്‍ പരിശോധനയ്ക്ക് ശേഷം ഐ.സി.എം.ആര്‍. പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ വരുത്തിയ ശേഷം എസ്.ആര്‍.എഫ്. നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റാണ് പൊതു ജനങ്ങള്‍ക്കായി നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളിക്കാതെയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സ്വകാര്യ ആശുപത്രികള്‍/ലാബുകള്‍ ആന്റിജന്‍ / ആര്‍.റ്റി.പി.സി.ആര്‍ പരിശോധനാ ഫലം ലാബുകളിലെ ലെറ്റര്‍ ഹെഡില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

1

ചിലയിടങ്ങളില്‍ സാംപിളുകള്‍ പരിശോധിക്കാതെ സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തെറ്റായ സാക്ഷ്യ പത്രങ്ങള്‍ വിതരണം ചെയ്യുന്ന സ്വകാര്യ ആശുപത്രി / ലാബുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

അതേസമയം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിദിന കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പരിശോധന വ്യാപകമാക്കാന്‍ 11 മൊബൈല്‍ പരിശോധന വാഹനയൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ട്.

നിലവിലുള്ള അഞ്ചു യൂണിറ്റുകള്‍ക്കു പുറമേ താലൂക്കുകള്‍ക്കായി ആറു മൊബൈല്‍ പരിശോധന യൂണിറ്റുകള്‍ കൂടി അനുവദിച്ചു. ആലപ്പുഴ നഗരസഭയിലടക്കം പ്രതിദിന പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.

Recommended Video

cmsvideo
മൂന്നാം തരംഗം മറികടന്ന് ഇന്ത്യ..ആശ്വാസ വാർത്ത | Oneindia Malayalam

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ നിയന്ത്രണങ്ങളും ഇളവുകളും അനുവദിച്ചു ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി. പത്രം , പാല്‍, ഗ്യാസ് , തപാല്‍ വിതരണം, പാല്‍ സൊസൈറ്റി എന്നിവ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഷെഡ്യൂള്‍ഡ് ബാങ്കുകളും സഹകരണ ബാങ്കുകളും രാവിലെ 10 മുതല്‍ രണ്ടുവരെയാണ് പ്രവര്‍ത്തിക്കുക. ഹോട്ടലുകളും മറ്റു ഭക്ഷ്യ ഭോജന കടകളും പാഴ്‌സലുകള്‍ മാത്രം നല്‍കി രാവിലെ എട്ടു മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം.

റേഷന്‍കട, പൊതുവിതരണ കേന്ദ്രം , സഹകരണ സംഘം സ്റ്റോറുകള്‍ എന്നിവ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം. ആശുപത്രികള്‍, രോഗ ചികിത്സയ്ക്കായുള്ള ക്ലിനിക്കുകള്‍ , ആയൂര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍, ദന്ത ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.

മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

English summary
strict action will take against those who not keep covid regulation in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X