ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക് ഡൗണ്‍; ആലപ്പുഴയില്‍ കര്‍ശന പരിശോധന, നേതൃത്വം നല്‍കി കളക്ടറും പോലീസ് മേധാവിയും

Google Oneindia Malayalam News

ആലപ്പുഴ: സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തിവരുന്ന ലോക്ഡൗണ്‍ പരിശോധനയുടെ ഭാഗമായി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറും ജില്ലാ പോലീസ് മേധാവി ജെയ്‌ദേവും ആലപ്പുഴ നഗരത്തില്‍ സംയുക്ത പരിശോധന നടത്തി. കൊമ്മാടിയിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ആയാണ് പരിശോധന നടത്തിയത്. പോലീസിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയും സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ പ്രവര്‍ത്തനങ്ങളുമാണ് പരിശോധിച്ചത്.

1

ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയര്‍ന്നതാണെന്നും 100 പേരില്‍ 30 പേര്‍ക്ക് എങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതി ഉണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ലോക് ഡൗണ്‍ ശക്തമായി നടപ്പിലാക്കും. ജനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാഹനപരിശോധന കര്‍ശനമാക്കുന്നതിന് ആവശ്യമായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അനാവശ്യ യാത്രകള്‍ കണ്ടെത്തിയാല്‍ വാഹനം ഉള്‍പ്പെടെ പിടിച്ചെടുക്കും. കൂടാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അതേസമയം ജില്ലയില്‍ കോവിഡ് 19 രോഗബാധിതരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിനായി വെളിയനാട് ബ്ലോകിക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ സമൂഹ അടുക്കള, ജനകീയ ഹോട്ടല്‍ എന്നിവ ആരംഭിച്ചു. മുട്ടാര്‍ പഞ്ചായത്തില്‍ ആരംഭിച്ച സമൂഹ അടുക്കള ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി. കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് പഞ്ചായത്തിലും സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം ആരംഭിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്ത് കിടങ്ങറയില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

കുടുംബശ്രീ സംരംഭമായ പ്രീതിസ് കാറ്ററിങ് യൂണിറ്റാണ് നടത്തിപ്പുകാര്‍. മുട്ടാര്‍, കാവാലം, ഗ്രാമപഞ്ചായത്തുകളില്‍ നിന്നും രോഗികള്‍ക്കും ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കും കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ദിവസവും ആഹാരം എത്തിക്കുന്നുണ്ട്. നീലംപേരൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച അര്‍ഹരായവര്‍ക്ക് അവശ്യ സാധങ്ങള്‍, പച്ചക്കറികള്‍ എന്നിവ വിതരണം ചെയ്തു. 108 കുടുംബങ്ങള്‍ക്കാണ് സഹായം എത്തിച്ചത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കോവിഡ് രോഗികളില്‍ അര്‍ഹരായവര്‍ക്ക് ആയിരം രൂപ മുതല്‍ മുടക്കില്‍ ഭക്ഷ്യ, പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 86 കുടുംബങ്ങള്‍ക്കാണിവ നല്‍കിയത്.

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

English summary
strict observation in alappuzha collector and police head co ordination checking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X