കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു, പ്രതികളിൽ നിന്നും കണ്ടെത്തിയത് ഇരുപതു പാക്കറ്റ് കഞ്ചാവു പൊതി!!
ആലപ്പുഴ: പുന്നമട ഫിനിഷിങ് പോയിന്റിനു സമീപത്തു നിന്നും മൂന്ന് യുവാക്കളെ എക്സൈസ് കഞ്ചാവു വില്പനക്കിടെ പിടികൂടി. ഇവരിൽ ഒരാൾ ഓടി രക്ഷ പെട്ടു. കൊറ്റംകുളങ്ങര വൃന്ദാവനം വീട്ടിൽ സുബ്ബറാവു മകൻ അമൽജിത് ,കലവൂർ എ ൻ കോളനിയിൽ അശോകൻ മകൻ അരുൺ ,പാതിരപ്പള്ളി വയലായിൽ ഹരിലാൽ മകൻ അർജുൻ ലാൽ എന്നിവരെയാണ് പിടികൂടിയത്.
യുവാവിനെ കടുവ കൊലപ്പെടുത്തിയ സംഭവം: നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു, കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, ഭാര്യക്ക് വനംവകുപ്പില്‍ ജോലി!!
രാജേഷ് നാരായൺ മകൻ ഹരി ഗോവിന്ദ് ആണ് ഓടി രക്ഷപെട്ടത്. പുന്നമട ഭാഗം കേന്ദ്രീകരിച്ചു രാത്രി കാലത്ത് മയക്കു മരുന്ന് വ്യാപാരം നടക്കുന്നതായി പാരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇവിടെ നീരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതി ഹരി കഞ്ചാവു വില്പനയിലെ മുഖ്യ കണ്ണിയാണെന്നും പിടികൂടുവാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണെന്നും എക്സൈസ് ഇൻസ്‌പെക്ടർ വി.ജെ. റോയ് പറഞ്ഞു.

പ്രതികളിൽ നിന്നും ഇരുപതു പാക്കറ്റ് കഞ്ചാവു പൊതി കണ്ടെടുത്തു. പ്രതികൾ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ മുഹമ്മദ് സുധീർ സിവിൽ എക്സൈസ് ഓഫീസർ മാരായ പി.കെ. സുധി കുമാർ, ബി. എം .ബിയാസ്, കെ.എച്ച്. ഹരീഷ്, പ്രബാത് എന്നിവർ ചേർന്നാണ് പ്രതികളെ പിടി കൂടിയത് .


Click it and Unblock the Notifications