വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിനെ കടുവ കൊലപ്പെടുത്തിയ സംഭവം: നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു, കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, ഭാര്യക്ക് വനംവകുപ്പില്‍ ജോലി!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കേരള-കര്‍ണാടക അതിര്‍ത്തിയായ മച്ചൂരില്‍ യുവകര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കടുവ കൊലപ്പെടുത്തിയ ബാവലി ഗുണ്ടൂര്‍ സ്വദേശി ചിന്നപ്പ(35)യുടെ ഭാര്യക്ക് വനംവകുപ്പില്‍ ജോലി നല്‍കാനും തീരുമാനമായി. ഇന്ന് രാവിലെയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന വീടിന് സമീപത്ത് നിന്നും ചിന്നപ്പയെ കടുവ കടിച്ചുകൊണ്ടുപോയത്.

<strong>ജിന്ദ് ഉപതിരഞ്ഞെടുപ്പ്; ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള 'സെമി' മത്സരം, 4 പാർട്ടികളുടെ കടുത്ത പോരാട്ടം</strong>ജിന്ദ് ഉപതിരഞ്ഞെടുപ്പ്; ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള 'സെമി' മത്സരം, 4 പാർട്ടികളുടെ കടുത്ത പോരാട്ടം

വന്യമൃഗം ആക്രമിക്കുന്നതിനിടെ ചിന്നപ്പയുടെ കരച്ചില്‍ കേട്ട് ഓടിചെന്ന സഹോദരനാണ് കടുവയാണ് ആക്രമിക്കുന്നതെന്ന് ആദ്യം കണ്ടത്. സഹോദരന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കടുവ ചിന്നപ്പയെ കടിച്ചെടുത്ത് മീറ്ററുകളോളം ഓടി. പിന്നീട് സഹോദരന്‍ കല്ലെടുത്തെറിഞ്ഞതിനെ തുടര്‍ന്ന് കടുവ ചിന്നപ്പയെ ഉപേക്ഷിച്ച് ഓടി മറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചു.

Protest

ഉച്ചക്ക് ശേഷം മൂന്ന് മണി വരെ പ്രതിഷേധം നീണ്ടു. ജില്ലാകലക്ടര്‍ സ്ഥലത്തെത്തിയാല്‍ മാത്രമെ മൃതദേഹം എടുക്കാന്‍ സമ്മിതിക്കുകയുള്ളുവെന്ന് ബന്ധുക്കളും പ്രദേശവാസികളും വാശി പിടിച്ചതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് മൈസൂര്‍ സബ്കലക്ടര്‍ സുശീലാ കൗള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് കാക്കര കോട്ട ടൈഗര്‍ ഡി വിഷന്‍ എ.സി എഫ് ഡി എഫ് ഒ സെന്തില്‍, ബിച്ചനഹള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഡി കുപ്പ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും, ഭാര്യദേവകിക്ക് വനം വകുപ്പില്‍ ജോലി നല്‍കാനും അടിയന്തര സഹായമായി 50000 രൂപ നല്‍കാനും തീരുമാനമായി. ഇതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്.

അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വൈകുന്നേരം 6 മണിയോടെ ഭാര്യ ദേവകിക്ക് കൈമാറാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്. പ്രതിഷേധം അവസാനിച്ചതോടെ മൃതദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. ഒരു മാസം മുന്‍പ് ബൈരകുപ്പ ആനമാളം കാട്ടുനായ്ക്കകോളനിയിവെ ഒരാളെ കടുവ കടിച്ചു കൊന്നിരുന്നു. കൂടാതെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കടുവ കൊലപ്പെടുത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ കടുവയെ കൂട് വെച്ച് പിടിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു.

Chinnappa

അതേസമയം, ചരിത്രത്തിലാദ്യമായാണ് കര്‍ണാടകയില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് ഒറ്റ ദിവസം തന്നെ മുഴുവന്‍ തുകയുടെയും ചെക്ക് കൈമാറുന്നത്. തിങ്കളാഴ്ച്ച രാവിലെ വീടിന്റെ തൊട്ടടുത്ത് നിന്നാണ് ചിന്നപ്പയെ കടുവ ആക്രമിച്ച് കാട്ടിലേക്ക് കൊണ്ടുപോയത്. ഇതോടെ മൂന്ന് പേരാണ് കടുവയുടെ ആക്രമണത്തില്‍ ഇതിനകം കൊല്ലപ്പെട്ടത്. പ്രശാന്ത്, മാണിയമ്മ എന്നിവരാണ് ചിന്നപ്പയുടെ മക്കള്‍.

Wayanad
English summary
Tiger attack; Rs 5 lakh compensation for family members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X